പുതിയ സ്​കൂൾ കെട്ടിട നിർമ്മാണം ആരംഭിച്ചു

09:31 AM
03/08/2019
ഇൻറർനാഷണൽ ഗേൾസ്​ സ്​കൂളിൽ പുതിയ കെട്ടിടത്തി​െൻറ മാതൃക

മനാമ: വെസ്​റ്റ്​ റിഫ ഇൻറർനാഷണൽ ഗേൾസ്​ സ്​കൂളിൽ പുതിയ കെട്ടിട  നിർമ്മാണം  ആരംഭിച്ചതായി, നിർമ്മാണ, മുൻസിപ്പാലിറ്റീസ്​, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ  കൺസ്ട്രക്ഷൻ പ്രോജക്ട് ഡയറക്ടർ മറിയം അബ്ദുല്ല ആമീൻ അറിയിച്ചു. 787,639 ബി.ഡിയുടെ തുകയാണ്​ വകയിരുത്തിയിരിക്കുന്നത്​. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.  വിവിധ മേഖലകളിലെ സ്കൂളുകളുടെ നിലവിലെ വിപുലീകരണത്തിനൊപ്പം വിവിധ ഭാഗങ്ങളി​ലെ സ്​കൂളുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയം ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിയുന്നത്ര വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ താമസസ്ഥലങ്ങളോട് അടുത്ത്​ സ്​കൂളുകൾ യാഥാർഥ്യമാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്​.

സൗകര്യപ്രദവും ആകർഷകവുമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന്​ ആവശ്യമായ കെട്ടിട രൂപകൽപ്പന പരിഗണിച്ചിട്ടു​ണ്ടെന്നും മറിയം അബ്ദുല്ല കൂട്ടിച്ചേർത്തു​. 2238 ചതുരശ്ര മീറ്റർ സ്ഥലത്ത് മൂന്ന്​ നിലകളുള്ള ഈ കെട്ടിടത്തിൽ മൊത്തം 16 ക്ലാസുകൾ ഉദ്ദേശിക്കുന്നുണ്ട്​. ആധുനിക വിദ്യാഭ്യാസ ഉപകരണങ്ങളും സേവന സൗകര്യങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും. കുടുംബ വിദ്യാഭ്യാസം, കലാവിഷയങ്ങൾ എന്നിവയും കുട്ടികൾക്ക്​ അഭ്യസിക്കാനുള്ള സൗകര്യവും ഉണ്ടാകും. പ്രത്യേക ശാരീരിക അവസ്ഥകളിലും ക്ലാസിലേക്ക്​ എത്താൻ ആവശ്യമായ പ്രവേശന സൗകര്യങ്ങളും എസ്​കവേറ്ററുകളും ഇതിനൊപ്പം വിശ്രമ മുറികളും പ്രത്യേകതകളായിരിക്കും.  

Loading...
COMMENTS