Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ കേരളീയ സമാജം...

ബഹ്​റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാചർച്ച

text_fields
bookmark_border

മനാമ: ശിഹാബുദ്ദിൻ പൊയ്ത്തും കടവി​െൻറ റൂട്ട് മാപ്പ് എന്ന കഥ ബഹ്​റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ പ്ലാറ്റ്​ഫോമിൽ ചർച്ച ചെയുന്നു. ശനിയാഴ്​ച വൈകുന്നേരം ഏഴിന്​ ആരംഭിക്കുന്ന ചർച്ചയിൽ കഥാകാരൻ ശിഹാബുദ്ദിൻ പൊയ്ത്തും കടവ് അതിഥിയായെത്തും. കഥ അവതരിപ്പിച്ചുകൊണ്ട് ബഹ്​റൈനിലെ സാഹിത്യ പ്രവർത്തകനായ സജി മാർക്കോസ് സംസാരിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ എല്ലാ വായനക്കാർക്കും കഥയുടെ വായനാനുഭവം പങ്കു വെക്കാനും എഴുത്തുകാരനുമായി സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും. താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.

https://us02web.zoom.us/j/84663065239?pwd=aS9SalJHY3A4Yk1OSDdaTVhOYUpmdz09

Meeting ID: 846 6306 5239

Passcode: 105354

കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story