ബഹ്റൈനിൽ മുനിസിപ്പൽ കെട്ടിടങ്ങളിലെ വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കി
text_fieldsമനാമ: മുനിസിപ്പൽ കെട്ടിടങ്ങളിലെ വ്യാപാരികളിൽനിന്ന് മൂന്ന് മാസത്തേക്ക് വാടക ഇൗടാക്കുന്നത് ഒഴിവാക്കി. പെ ാരുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റികൾക്ക് നിർദേശം നൽകി. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്കാണ് ഇതിന് പ്രാബല്യം.
നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്കും വ്യാപാരികൾക്കും പിന്തുണ നൽകാനുള്ള പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് ഇൗ തീരുമാനം എടുത്തത്. സെൻട്രൽ മാർക്കറ്റുകളിലെ മുനിസിപ്പൽ കെട്ടിടങ്ങൾ ഉപയോഗിക്കുന്നവർക്കും മുനിസിപ്പാലിറ്റികളുടെ കൊമേഴ്സ്യൽ കോംപ്ലക്സുകളിലെ വാടകക്കാർക്കും ഇതിെൻറ പ്രയോജനം ലഭിക്കും.
പ്രതിസന്ധി തരണം ചെയ്യാൻ സ്വകാര്യ മേഖലയെ പ്രാപ്തരാക്കുന്നതിെൻറ ഭാഗമായാണ് നടപടി എന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.