Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിരിച്ചെത്തിയ...

തിരിച്ചെത്തിയ പ്രവാസികൾ തുടങ്ങിയത് 5,200 സംരംഭങ്ങൾ

text_fields
bookmark_border
തിരിച്ചെത്തിയ പ്രവാസികൾ തുടങ്ങിയത് 5,200 സംരംഭങ്ങൾ
cancel

മനാമ: പ്രവാസജീവിതത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ സ്വന്തം സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യം കാണിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സംരംഭം തുടങ്ങുന്നതിന് നോർക്ക റൂട്ട്സ് നടപ്പാക്കുന്ന 'നോർക്ക ഡിപ്പാർട്ടുമെന്‍റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്‍റ്സ് (എൻ.ഡി.പി.ആർ.ഇ.എം) സംരംഭകത്വ സഹായ പദ്ധതി പ്രകാരം 5200 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ഇതിനകം തുടക്കമിട്ടത്. ഇതിലേക്കായി 81.91 കോടി രൂപ അനുവദിക്കുകയും ചെയ്തു.

30 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള സംരംഭങ്ങൾക്കാണ് ഈ പദ്ധതി വഴി സഹായം ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 800 പുതു സംരംഭങ്ങളാണ് തുടങ്ങിയത്. ഇതിനായി 15.57 കോടി രൂപ നൽകിയതായും അധികൃതർ അറിയിച്ചു. കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലിചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കാണ് ഈ പദ്ധതിയിൽനിന്ന് സഹായം ലഭിക്കുന്നത്. 17 ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന സഹായ പദ്ധതിയിൽ 15 ശതമാനം മൂലധന സബ്സിഡിയും മൂന്നുശതമാനം പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് പ്രവാസി സംരംഭകർക്ക് നൽകുന്നുണ്ട്. പരമാവധി മൂന്നു ലക്ഷം രൂപവരെയാണ് മൂലധന സബ്സിഡി. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടക്കുന്നവർക്ക് പലിശ സബ്സിഡി ലഭിക്കും.

വിദേശവാസത്തിനുശേഷം തിരിച്ചെത്തുന്ന പലർക്കും നാട്ടിലെ സാധ്യതകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കില്ല. അത്തരക്കാർക്ക് വ്യക്തമായ മാർഗനിർദേശം നൽകാനും പദ്ധതിയിൽ അവസരമുണ്ട്. കേരള സർക്കാർ സ്ഥാപനമായ സെന്‍റർ ഫോർ മാനേജ്മെന്‍റ് െഡവലപ്മെന്‍റിെന്‍റ വിദ്ഗധ മേൽനോട്ടം ഇക്കാര്യത്തിൽ സംരംഭകർക്ക് ലഭിക്കും. കാർഷിക മേഖല, സേവനമേഖല, നിർമാണ മേഖല, വ്യാപാരമേഖല തുടങ്ങിയവക്ക് പുറമെ ഐ.ടി, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവയുമായി സഹകരിച്ച് പുതുതലമുറ സംരംഭങ്ങളും പ്രവാസികൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. www.norkaroots.org എന്ന നോർക്ക റൂട്ട്സിെന്‍റ വെബ്സൈറ്റ് വഴി പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്ക് 0471 2329738/04712770511 എന്നീ നമ്പറുകളിലോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡാനന്തര സാഹചര്യംപോലുള്ള പ്രതിസന്ധികളിൽ കൈത്താങ്ങാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returning expatriates
News Summary - Returning expatriates started 5,200 ventures
Next Story