ഉന്നത വിദ്യാഭ്യാസ കൗൺസിലും നോർത്ത്​ ഇൗസ്​റ്റൺ  യൂണിവേഴ്​സിറ്റിയും സഹകരിക്കും

09:17 AM
13/01/2018
വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി നു​െഎമിയെ യു.എസിൽ നിന്നുള്ള അമേരിക്കൻ നോർത്ത്​ ഇൗസ്​റ്റൺ യൂണിവേഴ്​സിറ്റി പ്രതിനിധികൾ സന്ദർശിക്കുന്നു
മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി നു​െഎമിയെ യു.എസിലെ അമേരിക്കൻ നോർത്ത്​ ഇൗസ്​​േറ്റൺ യൂണിവേഴ്​സിറ്റി മേധാവി ഡോ.റോബർട്ട്​, അഡ്​മിനിസ്​ട്രേറ്റർ കോളേജ്​ ഡീൻ ഡോ.രാജ്​ ഇക്കാംബഡി എന്നിവർ സന്ദർശിച്ചു. ബഹ്​റൈനിലെ അക്കാദമിക്​ രംഗത്ത്​ നോർത്ത്​ ഇൗസ്​റ്റേൺ യൂണിവേഴ്​സിറ്റിയുടെയു​ം ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറയ​ും സഹകരണത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്ക​ുന്നതിനെ ക​ുറിച്ച്​ കൂടിക്കാഴ്​ച്ചയിൽ ചർച്ച ചെയ്​തു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും വേണ്ടിയുള്ള  വികസന പ്രവർത്തനങ്ങളെ കുറിച്ച്​  മന്ത്രി സന്ദർശകരോട്​ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി പ്രവർത്തിക്കാനുള്ള അഭിപ്രായത്തെ ഇൗസ്​റ്റൺ യൂണിവേഴ്​സിറ്റി മേധാവികൾ സ്വാഗതം ചെയ്​തു. ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.അബ്​ദുൽ ഗാനി ആൽഷോവയ്​ക്ക്​, അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ ഫോർ അസസ്​മ​െൻറ്​ അക്രഡിറ്റേഷൻ ഡോ. മോന അൽബലൂഷി എന്നിവർ പ​െങ്കടുത്തു.  
COMMENTS