Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് മലയാളി സമാജം...

മുഹറഖ് മലയാളി സമാജം ഭാരവാഹികൾ

text_fields
bookmark_border
മുഹറഖ് മലയാളി സമാജം ഭാരവാഹികൾ
cancel
camera_alt

മുഹറഖ് മലയാളി സമാജം പുതിയ ഭാരവാഹികൾ

Listen to this Article

മനാമ: മുഹറഖ് മലയാളി സമാജം പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. മനാമ ഗ്രീൻ പാർക്ക് റെസ്റ്റോറന്‍റ്​ പാർട്ടി ഹാളിൽ നടന്ന യോഗം തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് റഫീഖ്, അനസ് റഹിം, അൻവർ നിലമ്പൂർ, അബ്ദുൽ റഹ്​മാൻ എന്നിവർ നേതൃത്വം നൽകി. നിലവിലെ പ്രസിഡന്‍റ്​ അൻവർ നിലമ്പൂരി​െന്‍റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ ഭരണ സമിതി റിപ്പോർട്ടും ട്രഷറർ അബ്ദുൽ റഹ്​മാൻ കണക്കും അവതരിപ്പിച്ചു.

പ്രസിഡന്‍റായി ഷിഹാബ് കറുകപുത്തൂരിനെയും വൈസ് പ്രസിഡന്‍റുമാരായി ലിപിൻ ജോസ്, ബാഹിറ അനസ്, സെക്രട്ടറിയായി പി.സി രജീഷ്​, ജോ. സെക്രട്ടറിമാരായി കെ. ലത്തീഫ്, ബിജിൻ ബാലൻ, ട്രഷററായി എം.കെ ബാബു, അസി. ട്രഷററായി തങ്കച്ചൻ, എന്‍റർടൈൻമെന്‍റ്​ വിങ്​ കൺവീനറായി മുജീബ്, മീഡിയ സെൽ കൺവീനറായി ഹരികൃഷ്ണൻ, മെംബർഷിപ്പ് കൺവീനറായി മുഹമ്മദ്‌ ഷാഫി, ഹെല്പ് ഡസ്ക് (ജീവകാരുണ്യ വിഭാഗം) കൺവീനറായി പ്രമോദ് വടകര, സ്പോർട്സ് വിങ്​ കൺവീനറായി നൗഷാദ് പൊന്നാനി എന്നിവരെ തെരഞ്ഞെടുത്തു. ആക്ടിങ്​ സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muharraq Malayalee Samaj office bearers
Next Story