Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​രി​പ്പൂ​രി​ൽ വ​ലി​യ...

ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്ക​ണം –ഐ.​സി.​എ​ഫ്

text_fields
bookmark_border
ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ്   പു​ന​രാ​രം​ഭി​ക്ക​ണം –ഐ.​സി.​എ​ഫ്
cancel

മ​നാ​മ: ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഐ.​സി.​എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​െൻറ കാ​ര​ണം പൈ​ല​റ്റി​െൻറ പി​ഴ​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ നി​ര്‍ത്തി​െ​വ​ച്ച വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ് വീ​ണ്ടും തു​ട​ങ്ങാ​ൻ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ക​രി​പ്പൂ​രി​ൽ​നി​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചും ചെ​റു​വി​മാ​ന​ങ്ങ​ൾ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് പ​ല​വി​ധ​ത്തി​ലും ബു​ദ്ധി​മു​ട്ട് സൃ​ഷ്​​ടി​ക്കു​ന്നു.

അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​ൽ നി​ർ​ദേ​ശി​ച്ച റ​ണ്‍വേ സെ​ന്‍ട്ര​ല്‍ ലൈ​ന്‍ ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍, റ​ണ്‍വേ നീ​ളം കൂ​ട്ട​ല്‍ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ് സെ​ക്​​ട​റി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഐ.​സി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Large aircraft service in Karipur Restart - ICF
Next Story