79 ദീനാറിന് ഫുൾ ഫിറ്റഡ് ഓഫിസ്; കെ. സിറ്റി ബിസിനസ് സെന്റർ ശാഖ സൽമാനിയയിൽ
text_fieldsമനാമ: കെ. സിറ്റി ബിസിനസ് സെന്ററിന്റെ നാലാമത് ശാഖ സൽമാനിയ ഏരിയയിൽ പ്രവർത്തനമാരംഭിച്ചു.വെറും 79 ദീനാറിന് ഫുള്ളി ഫിറ്റഡ് ഓഫിസ് വൈദ്യുതിയും വെള്ളവും ഇന്റർനെറ്റും ഉൾപ്പെടെ ഇവിടെ ലഭിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നജീബ് കടലായി അറിയിച്ചു.
വി.കെ.എൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള ബിൽഡിങ്ങിൽ രണ്ടാം നിലയിൽ ഏകദേശം 350 ൽ പരം ഓഫിസുകളുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.വി.കെ.എൽ അൽനമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ജീബൻ വർഗീസ്, ജനറൽ മാനേജർ ലാജ്, കെ. സിറ്റി ബിസിനസ് സെന്റർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നജീബ് കടലായി, മാനേജർ ഷബീബ, കമ്പനി ഹെഡ് അലൈസ ഇനഗാൻ, അഡ്മിൻ മഞ്ജു എന്നിവർ സൈനിങ് സെറിമണിയിൽ പങ്കെടുത്തു.
ചുരുങ്ങിയ ചെലവിൽ കമ്പനി ഫോർമേഷൻ അടക്കം പല ഡോക്യുമെന്റ് ജോലികളും വളരെ വേഗത്തിൽ ചെയ്തു നൽകുന്നതും കെ. സിറ്റി ബിസിനസ് സെന്ററിന്റെ മാത്രം പ്രത്യേകതയാണ്. ഒമ്പതിലധികം വർഷങ്ങളായി ഈ സേവനം ലഭ്യമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 37472255,37572255, 17472255.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.