Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപച്ചപ്പി​െൻറ...

പച്ചപ്പി​െൻറ ആകാശങ്ങളിലേക്ക്​ ഉറ്റുനോക്കി ഇന്ന്​ 48ാം ഭൗമദിനാചരണം

text_fields
bookmark_border
പച്ചപ്പി​െൻറ ആകാശങ്ങളിലേക്ക്​ ഉറ്റുനോക്കി ഇന്ന്​ 48ാം ഭൗമദിനാചരണം
cancel

മനാമ: ലോകം ഇന്ന്​  48 ാം വാർഷിക ഭൗമദിനം ആചരിക്കു​േമ്പാൾ, ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ്​ ബഹ്​റൈനിലെ പ്രകൃതിസ്​നേഹികളും. കഴിഞ്ഞ 47 വർഷമായി ലോകമെമ്പാടുമുള്ള ​ പ്രകൃതി സ്​നേഹികൾ  ഏപ്രിൽ 22നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്​. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22 ന്​  അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌. 150ലേറെ രാജ്യങ്ങളിലെ പ്രകൃതിസ്നേഹികള്‍ ഇൗ വർഷവും വിവിധ ചടങ്ങുകളിലൂടെ ഭൂമിദിനം ആചരിക്കുന്നുണ്ട്​.

കാലാവസ്ഥാ വ്യതിയാനം, വനവത്കരണത്തി​​​െൻറ  ആവശ്യകത തുടങ്ങിയ വിഷയങ്ങളുമായി ലോകമെങ്ങ​ും പുതുതലമുറയെ ബോധവത്​കരിക്കാനുള്ള ​ശ്രമങ്ങളും നടക്കും. വ്യാപകമായ പ്രകൃതി നശീകരണം മൂലം,  ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തി​​​െൻറ  മുന്നറിയിപ്പ്. ബഹ്​റൈനിലും ഭൗമദിനം പ്രമാണിച്ച്​ സ്വദേശികളും പ്രവാസികളും വിവിധ ബോധവത്​കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്​. കടൽത്തീര ശുചീകരണം, തൈനടൽ, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്​.

സ്​കൂളുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച്​ ഭൗമദിനാചരണത്തി​​​െൻറ ഭാഗമായുള്ള പരിപാടികൾ നടക്കും. ബഹ്​റൈനിൽ ഇൗ വർഷത്തെ ഭൗമദിനത്തി​​​െൻറ പശ്​ചാത്തലത്തിൽ പരിശോധിക്കു​േമ്പാൾ, തികച്ചും പാരിസ്ഥിതിക സൗഹൃദപരമായ നയങ്ങൾ നടപ്പാക്കാൻ​ ഗവൺമ​​െൻറ്​ പരിശ്രമിക്കുന്നുവെന്നും കാണാം. മലിനീകരണം പരമാവധി കുറക്കാവുന്ന ഉൗർജ പദ്ധതികളും പരിസ്ഥിതിക്ക്​ കോട്ടം തട്ടാത്ത പാർപ്പിട സമുച്ചയങ്ങളും പ്രോത്​സാഹിപ്പിക്കുന്നുണ്ട്​. കാറ്റും സൂര്യപ്രകാശവും ഉപയോഗിച്ചുകൊണ്ടുള്ള ബദല്‍ ഊര്‍ജസാങ്കേതികവിദ്യകളെ കുറിച്ചുള്ള പ്രചാരണവും നടക്കുന്നുണ്ട്​. പുനരുപയോഗ ഉൗർജ വിദ്യകൾക്ക്​ പരമാവധി പ്രോത്​സാഹനം നൽകാനും ശ്രമിക്കുന്നുണ്ട്​. അതിനൊപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും പാർക്കുകളെയും വഴിയോരങ്ങളെയും തണൽമയമാക്കാനും ബഹ്​റൈനിൽ നടപടികളുണ്ട്​.

കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്​റ്റികിനെ കുറിച്ച്​ ബോധവത്​കരണവും കടൽ മലിനീകരണത്തെ ചെറുക്കാനും കടൽ ജീവികളെ സംരക്ഷിക്കാനും അതുവഴി സമുദ്ര ആവാസവ്യവസ്ഥക്ക്​ കോട്ടം തട്ടാതിരിക്കാനും ഗവൺമ​​െൻറ്​ തലത്തിൽ പരിശ്രമിക്കുന്നുണ്ട്​. എന്നാൽ വിവിധ രാജ്യങ്ങളിലായി  ജനസംഖ്യ കൂടി വരികയും ഭൂമിയുടെ പല ഭാഗങ്ങളിലും  മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്​ എന്നതും ഭൗമശാസ്​ത്ര ലോകം ഉത്​കണ്​ഠകളോടെയാണ്​ കാണുന്നത്​. കാലാവസ്ഥക്കെടുതിയും ആഗോള താപനത്തി​​​െൻറ ഫലമായുള്ള കൊടുംചൂടും നശീകരണശേഷിയുള്ള കൊടുങ്കാറ്റുകളും ഭൂമികുലുക്കവും സുനാമിയും വെള്ളപ്പൊക്കവും സുനാമിയും ലോകത്ത്​ കൂടി വരുന്നുണ്ട്​. 

വാഹനങ്ങൾ പുറന്തള്ളുന്ന പുകപടലവും പ്ലാസ്​റ്റിക്​ കത്തിക്കു​േമ്പാൾ ഉണ്ടാകുന്ന മലിനീകരണവും എല്ലാം ഭൂമിക്ക്​ ഉപദ്രവമാകുന്നുണ്ട്​. ഒാസോൺ പാളികളിലേക്ക്​ വിള്ളൽ വീ.ഴ്​ത്താൻ കഴിവുള്ള ഹരിതഗാര്‍ഹിക വാതകങ്ങൾ ദിനംപ്രതി  പുറത്തേക്ക്​ തള്ളപ്പെടുന്നു. പ്രകൃതി രമണീയമായിരുന്ന  കേരളത്തിൽപ്പോലും പ്രകൃതിയുടെ നേർക്കുള്ള ചൂഷണങ്ങളും അതി​​​െൻറ ഫലമായുള്ള അനുരണനങ്ങളും കൂടി വരുന്നുണ്ട്​. അതിനാൽ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലുള്ള മാനവസമൂഹത്തി​​​െൻറ പ്രാർഥനയും ഭൂമിയുടെ ഉള്ളും ഉടലും സംരക്ഷിക്കാനുള്ള  ശ്രമങ്ങൾ ശക്തമാകണം എന്നുതന്നെയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth daygulf newsmalayalam news
News Summary - Earth day
Next Story