Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 11:46 AM GMT Updated On
date_range 19 Jun 2017 11:46 AM GMTബഹ്റൈന്‍ വിമാനത്താവളം: നവീകരിച്ച പാര്‍ക്കിങ് ഏരിയ പ്രവര്‍ത്തന സജ്ജം
text_fieldsbookmark_border
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നവീകരിച്ച അധിക പാര്‍ക്കിങ് ഏരിയ പ്രവര്‍ത്തന സജ്ജമായതായി എയര്‍പോര്‍ട്ട് കമ്പനി വ്യക്തമാക്കി. ഗലാലി റോഡില്‍ വടക്കു ഭാഗത്തെ റണ്‍വേയോട് ചേര്‍ന്നാണ് ഇത് ഒരുക്കിയിട്ടുള്ളത്. 4,000 ത്തോളം കാറുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. വരും ദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുമെന്ന് കണക്കാക്കിയാണ് അധിക സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് 30 മിനിറ്റിൽ സൗജന്യ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിങ് ഏരിയയില്‍ യാത്രക്കാർക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതായും കമ്പനി മേധാവികള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story