Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘അന്ന്​ ഞാൻ ആത്​മഹത്യ...

‘അന്ന്​ ഞാൻ ആത്​മഹത്യ ചെയ്​തിരുന്നെങ്കിലോ..?’

text_fields
bookmark_border
‘അന്ന്​ ഞാൻ ആത്​മഹത്യ ചെയ്​തിരുന്നെങ്കിലോ..?’
cancel

മനാമ: ബഹ്​റൈൻ മലയാളി സമൂഹത്തിൽ അടുത്തിടെയായി ആത്​മഹത്യകൾ വർധിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന്​ മജീഷ്യൻ ഗോ പിനാഥ്​ മുതുകാട്​ എഫ്​.ബി പേജിലൂടെ പുറത്തുവിട്ട സന്ദേശം വൈറലായി. തനിക്ക്​ ഇഷ്​ടമുള്ള രാജ്യമാണ്​ ബഹ്​റൈനെന്നും അവിടെയുള്ള മലയാളികളും ഏറെ ഇഷ്​ടപ്പെട്ടവരാണെന്നും പറയുന്ന അദ്ദേഹം അടുത്തിടെയായി നടക്കുന്ന ജീവനൊടുക്കലുകളിൽ വേദന പങ്കുവെച്ചാണ്​ വീഡിയോ സന്ദേശം പോസ്​റ്റ്​ ചെയ്​ത
ത്​. ബഹ്​റൈനിലെ സാമൂഹിക പ്രവർത്തകനായ കെ.ടി സലീമാണ്​ ആത്​ഹത്യകൾ വർധിച്ചതായ കാര്യം തന്നെ അറിയിച്ചത്​.

ഇതിനെ തുടർന്നുള്ള പത്രവാർത്തകളും തനിക്ക്​ അയച്ചുതന്നു. അടുത്തിടെ നടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ മരണത്തിൽ 60 ശതമാനം പേരും മലയാളികളാണെന്നും കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ ആറ്​ മലയാളികൾ ജീവനൊടുക്കിയതും നടുക്കത്തോടെ അറിഞ്ഞു. ഇനി താൻ പറയുന്ന കാര്യങ്ങൾ പ്രവാസി സുഹൃത്തുകൾക്കൾ മനസിലിരുത്തി കേൾക്കണമെന്ന അപേക്ഷയും മുതുകാട്​ മുന്നോട്ടുവെച്ചു. ബഹ്​റൈ​െന പശ്​ചാത്തലമായി തന്നെ ഞാൻ ചില കാര്യങ്ങൾ പറയാം. ഒരിക്കൽ അവിടെ ഫയർഎസ്​കേപ്പ്​ നടത്തിയപ്പോൾ തനിക്ക്​ ഗുരുതരമായി പൊള്ളലേറ്റ കാര്യം എല്ലാവർക്കും അറിയാമെന്ന്​ കരുതുന്നു. മണ്ണെണ്ണക്ക്​ പകരം പെട്രോളും വൈക്കോലിന്​ പകരം കുതിരപ്പുല്ലും ഉപയോഗിച്ചതായിരുന്നു തീ ആളിപ്പടരാൻ കാരണം.

അങ്ങനെ അഗ്​നിക്ക്​ മുന്നിൽ ഞാൻ തോറ്റുപോയി. വേദന കടിച്ചമർത്തി എത്രയോ ദിവസം ബഹ്​റൈനിലുള്ള അമേരിക്കൻ മിഷൻ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. പിന്നെ ഹോട്ടലിൽ കുറച്ചുദിവസം. 10 ാം വയസ്​ മുതൽ മാജിക്​ അവതരിപ്പിച്ച്​ തുടങ്ങിയ, രക്തത്തിൽപ്പോലും മാജിക്​ അലിഞ്ഞുചേർന്ന ആളാണ്​ ഞാൻ. എന്നാൽ മാജികിനെ എന്നന്നേക്കുമായി കൈ​െയാഴിയേണ്ടി വരുമെന്ന്​ ഡോക്​ടർ വിധിയെഴുതി. എ​​െൻറ മുന്നിൽ ഇരുട്ടായിരുന്നു. അന്ന്​ ഞാനും മാനസികമായി തളർന്നു.

ആത്​മഹത്യയെ കുറിച്ച്​ പോലും ചിന്തിച്ചുപോയി. ഒന്നുചോദിക്ക​െട്ട. ഞാൻ അന്ന്​ ആത്​മഹത്യ ചെയ്​തിരുന്നെങ്കിൽ ഇന്ന്​ ലോകത്തിൽ ഏറ്റവും സന്തോഷവാനായി ജീവിക്കാൻ എനിക്ക്​ കഴിയുമായിരുന്നോ. അനുഭവത്തി​​െൻറ വെളിച്ചത്തിൽ പറയുന്നത്​ കേൾക്കൂ. പരിഹാരം ഇല്ലാത്ത ഒരു കാര്യവും ഇല്ല. മരിക്കാൻ കാണിക്കുന്ന ധൈര്യം മാത്രം മതി നമ്മുടെ മുന്നിൽ ഉണ്ടാകുന്ന പ്രശ്​നത്തെ അതിജീവിച്ച്​ മുന്നേറാൻ. മാനസിക പിരിമുറുക്കം അതേപടി കൊണ്ടുനടന്നാൽ വിഭ്രാന്തിയുടെ ലോകത്തേക്ക്​ എത്തപ്പെടും. നമ്മിൽ ആധിയുണ്ടാകും. ഇതിൽ നിന്നെല്ലാം അതിജിവിക്കാൻ എല്ലാപേർക്കും കഴിയും എന്നിരിക്കെ എന്തിന്​ മരണത്തിൽ അഭയം തേടണമെന്നും അദ്ദേഹം ചോദിക്കുന്നു.

വീഡിയോ കണ്ട്​ വിളിച്ചത്​ നിരവധി പ്രവാസികളെന്ന്​ മുതുകാട്​
മനാമ: ബഹ്​റൈൻ മലയാളി സമൂഹത്തിലെ ആത്​മഹത്യകൾക്കെതിരെ ബോധവത്​കരണത്തിലൂന്നിയുള്ള ത​​െൻറ പോസ്​റ്റ്​ കണ്ട്​ നിരവധിപേരാണ്​ വിവിധ രാജ്യങ്ങളിൽ നിന്ന്​ തന്നെ വിളിച്ചതെന്ന്​ ഗോപിനാഥ്​ മുതുകാട്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ആത്​മഹത്യയെ കുറിച്ച്​ ചിന്തിക്കേ
ണ്ട അവസ്ഥകളിലൂടെയാണ്​ കടന്ന​ുപോകുന്നതെന്ന്​ പറഞ്ഞ പ്രവാസികളിൽ നല്ലൊരു പങ്കും സ്​ത്രീകളായിരുന്നു. അവർ പറഞ്ഞ വിഷയങ്ങൾ പലതാണ്​ തിരക്കുള്ള സമയമായിട്ടുകൂടി താൻ എല്ലാവരെയും വിശദമായി കേട്ടു. പലരും വിങ്ങിപ്പൊട്ടുകയോ പൊട്ടിക്കരയുകയോ ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം വിഷയങ്ങൾക്ക്​ പരിഹാരം നൽകാൻ എന്തുവേണമെന്ന്​ പ്രവാസി സംഘടനകൾ ഒരുമിച്ച്​ ചേർന്നിരുന്ന്​ ചർച്ച ചെയ്യണം. കേരളത്തിലെ പ്രളയാനന്തര പ്രതിസന്​ധികളും നാശനഷ്​ടങ്ങളും ചില പ്രവാസികളെ ബാധിച്ചതായും മനസിലായതായും അദ്ദേഹം പറഞ്ഞു.

വിഷാദരോഗത്തെ ‘അപ്രത്യക്ഷമാക്കാം’
1 മനോരോഗ വിദഗ്​ധനെ കണ്ട്​ മരുന്ന്​ കഴിക്കുക. എന്നാൽ മരുന്ന്​ ഒരു സ്ഥിര പരിഹാരമല്ല. പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്​.
2 വിഷാദരോഗം ഉണ്ടെന്ന്​ തോന്നിയാൽ സ്വയം മനസിന്​ ശക്തികൂട്ടുകയാണ്​ വേണ്ടത്​. അതിന്​ ചില കാര്യങ്ങൾ ചെയ്യാം. ഒരിക്കലും ഒറ്റക്കിരിക്കിരിക്കാനുള്ള അവസരമുണ്ടാക്കരുത്​.
3 സുഹൃത്തുക്കൾക്കൊപ്പം ഇടപഴകണം. അവരുമായി ചർച്ച ​െചയ്​ത്​ മനസി​​െൻറ ഭാരം കുറക്കണം.
4 നിരന്തര വ്യായാമം ചെയ്യണം. ശാരീരികാരോഗ്യവും മാനസികാ​േരോഗ്യവും തമ്മിൽ നിരന്തരം ബന്​ധപ്പെട്ടിരിക്കുന്നു
5 മനസിനെ അസ്വസ്ഥമാക്കുന്ന വീഡിയോകളോ സിനിമകളോ കാണരുത്​. അത്തരം സന്ദർഭങ്ങളിൽ നിന്ന്​ മാറി നിൽക്കുക.
6. ആര്​ പ്രേരിപ്പിച്ചിരുന്നാലും മദ്യമോ മയക്കുമരുന്നോ പോലുള്ളത്​
ഉപയോഗിക്കരുത്​.
7. എല്ലാവരും ഒരിക്കലെങ്കിലും വിഷാദരോഗത്തിലൂടെ കടന്ന​ുപോകേണ്ടി സന്ദർഭങ്ങളുണ്ടാകും എന്ന്​ അറിയുക. പണക്കാരനോ പാവപ്പെട്ടവ​നോ പ്രമുഖനോ ആരായിരുന്നാലും ഇത്തരം അവസ്ഥകൾ എല്ലാവരിലും ഉണ്ടായേക്കാം.
8. ഭാവിയിൽ സന്തോഷം നമ്മെത്തേടി വരുമെന്ന കാര്യം മനസിൽ ഉറപ്പിക്കുക. കണ്ണാടിയിൽ നോക്കി ആത്​മവിശ്വാസത്തോടെ മുഷ്​ടി ചുരുട്ടിപ്പിടിച്ച്​ പറയണം ഇൗ പ്രതിസന്​ധിയും ഞാൻ മറികടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news
Next Story