ഒാണാട്ടുകരയിലെ കുത്തിയോട്ട ആചാര്യന്​ പറയാൻ 57 വർഷത്തെ അനുഭവം

  • ബഹ്​റൈൻ കേരളീയ സമാജത്തിൽ  വെള്ളിയാഴ്​ച നടക്കുന്ന ഒാണാട്ടുകര ഫെസ്​റ്റിൽ പ​െങ്കട​ുക്കാൻ എത്തിയതാണ്​ ഇദ്ദേഹം

നാരായണ പിള്ള

മനാമ: ബഹ്​റൈനിൽ വെള്ളിയാഴ്​ച നടക്കുന്ന ഒാണാട്ടുകര ഫെസ്​റ്റിൽ പ​െങ്കട​ുക്കാൻ എത്തിയ കുത്തിയോട്ട കലാരൂപത്തി​​െൻറ മുതിർന്ന ആചാര്യൻ നാരായണ പിള്ളക്ക്​ പങ്കുവെക്കാൻ കുത്തിയോട്ടത്തി​​െൻറ  57 വർഷത്തെ അനുഭവങ്ങൾ. ചെട്ടികുളങ്ങര ഉൾപ്പടെ മാവേലിക്ക, കാർത്തികപ്പള്ളി താലൂക്കുകൾ തുടങ്ങിയ കാർഷിക പ്രദേശങ്ങൾ ഒത്തു ചേർന്ന സ്ഥലമാണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്. ഇൗ പ്രദേശത്തി​​െൻറ പ്രധാന ഉത്​സവമാണ്​  യുനെസ്കോ അംഗീകാരം നേടി ലോകശ്രദ്ധയാകർഷിച്ച ചെട്ടിക്കുളങ്ങര കുംഭഭരണി. ഭരണിക്കു നിറപ്പകിട്ടേറുന്നത് വർണ്ണപൊലിമയാർന്ന അംബരചുംബികളായ കെട്ടുകാഴ്ചകളും അതിനോടനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ട വഴിപാടുമാണെന്ന്​ നാരായണപിള്ള പറയുന്നു. 

13 കരകൾ ​ചേർന്ന്​ നടത്തുന്ന ഇൗ ഉത്​സവത്തി​​​െൻറ പ്രത്യേകതയായി പകല്‍ വേളകളിൽ  കെട്ടൊരുക്കുകൾ നടക്കും. ജാതിമതഭേദമന്യേ  പതിമൂന്നു കരക്കാർ ഒത്തുചേർന്ന് അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ഒരു നാടി​​െൻറ  സംസ്കാരത്തെ വിളിച്ചോതുന്ന മഹത്തായ മതസൗഹാർദ്ദത്തി​​െൻറ നേർക്കാഴ്ച കൂടിയാണ്. കെട്ടുകാഴ്​ചയിലെ കുതിരക്ക്​ ഏതാണ്ട് 75 മുതൽ 80 അടിവരെ പൊക്കമുണ്ട്, എന്നാൽ തേരിന്​ കുതിരയെ അപേക്ഷിച്ചു താരതമ്യേന പൊക്കം അല്പം കുറവാണ്. ഇവയും അഴിച്ചെടുക്കാവുന്ന വിധം പല ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്രയേറെ പഴക്കമുള്ള കെട്ടുകാഴ്ചകൾ ഇന്നും അതേ  പാരമ്പര്യത്തിലും തനിമയിലും നിലനിർത്തുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ കെട്ടൊരുക്കുകളുടെ പണിപുരയില്‍ സജീവമായിരിക്കും. കരയിലെ പുരുഷാരത്തി​​െൻറ കൈമെയ്​ മറന്നുള്ള അദ്ധ്വാനത്തി​​െൻറ ഫലപ്രാപ്തിയാണ് ഓരോ കെട്ടുകാഴ്​ചകളെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപ്പൂപ്പൻ വെന്നിയിൽ ശങ്കരപ്പിള്ള വൈദ്യൻ, അച്​ഛൻ ദാമോദരൻപിള്ള എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചാണ്​ താൻ കുത്തിയോട്ടപ്പാട്ട്​ സ്വായത്തമാക്കിയത്​. വിളക്കി​​െൻറ മുന്നിൽ സത്യം ചെയ്​തും അതീവ ഭക്തിയോടെയുമാണ്​ ഇൗ അനുഷ്​ഠാന കല അന്ന്​  പഠിപ്പിച്ചിരുന്നത്​.  ​

പഴയ കാലത്ത്​ രാത്രികളിൽ ഒാരോ കരയിലും റാന്തൽ, പന്തങ്ങൾ ഒരുക്കിയായിരിക്കും പരിശീലനം. പരിശീലനം കഴിഞ്ഞാൽ പാതിരാത്രി എല്ലാവരും ഒരുമിച്ചിരുന്ന്​ ഭക്ഷണം കഴിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജാതി മതസ്ഥരുമൊരുമിച്ചായിരുന്നു ഉത്​സവത്തിനും കുതിരയെടുപ്പിനും കുത്തിയോട്ടത്തിനും അണിനിരന്നിരുന്നത്​. കാലം ചെന്നപ്പോൾ ആയിരക്കണക്കിന്​ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞു. മാവേലിക്കര നവമിയിൽ താമസിക്കുന്ന ഇൗ 74കാരൻ കോളജ്​ വിദ്യാഭ്യാസത്തിനുശേഷം എയർഫോഴ്​സിലും ബി.എസ്.എൻ.എലിലും ജോലി ചെയ്​തു. തുടർന്ന്​ ഇപ്പോൾ കുത്തിയോട്ട കലാരൂപം പഠിപ്പിക്കാൻ സമയം നീക്കിവെച്ചിരിക്കുന്നു. ബഹ്​റൈനിൽ മുൻ വർഷങ്ങളിലും ഒാണാട്ടുകര ഫെസ്റ്റിൽ പ​െങ്കടുക്കാൻ എത്തിയിട്ടുണ്ട്​. 

Loading...
COMMENTS