അറബ്​ ഡ്രില്ലിൽ ബഹ്​റൈൻ സൈനികർ

10:05 AM
09/11/2018
അറബ്​ ഡ്രില്ലിൽ ബഹ്​റൈൻ സൈനികർ പ​െങ്കടുക്കുന്നു
മനാമ: ഇൗജിപ്​തിൽ നടക്ക​ുന്ന അറബ്​ ഷീൽഡ്​ ഒന്ന്​ സഹകരണ സൈനിക പരിശീലനത്തിൽ ബഹ്​റൈൻ സൈനികര​ും പ​െങ്കടുക്ക​ുന്നു. നവംബർ 16 വരെയാണ്​ സൈനിക പരിശീലനം. മുഹമ്മദ്​ നജീബ്​ മിലിട്ടറി താവളത്തിലാണ്​ പരിപാടി നടക്കുന്നത്​. വായു, സമുദ്ര വിഭാഗങ്ങളുടെ സംയുക്ത അഭ്യാസ പരിശീലനമാണ്​ നടക്കുന്നത്​. അറബ്​ മേഖലയിലെ മുൻനിര സൈനിക സഹകരണ പരിശീലനമായാണിതിനെ കണക്കാക്കുന്നത്​. എട്ട്​ അറബ്​ രാജ്യങ്ങൾ സംബന്​ധിക്കുന്നുണ്ട്​. സഹോദര രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സൈനിക ബന്​ധവും ശക്തമാക്കുക എന്നതും പരിശീലനത്തി​​െൻറ ലക്ഷ്യമാണ്​.
Loading...
COMMENTS