അറബ്-ഗള്‍ഫ് ശാക്തീകരണത്തിന്  സല്‍മാന്‍ രാജാവി​െൻറ  ശ്രമങ്ങള്‍  കരുത്തുറ്റത് പ്രധാനമന്ത്രി 

11:58 AM
14/09/2018
ബഹ്റൈനിൽ എത്തിയ സൗദി ഗതാഗത കാര്യ മന്ത്രി ഡോ. നബീല്‍ ബിന്‍ മുഹമ്മദ് അല്‍ആമൂദിയെ റിഫ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സ്വീകരിച്ച്​ സംസാരിക്കുന്നു

മനാമ: അറബ്-ഗള്‍ഫ് ശാക്തീകരണത്തിന് സൗദി അറേബ്യന്‍ ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദി​​െൻറ ശ്രമങ്ങള്‍ പ്രസക്തമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി.   ബഹ്റൈനിൽ എത്തിയ സൗദി ഗതാഗത കാര്യ മന്ത്രി ഡോ. നബീല്‍ ബിന്‍ മുഹമ്മദ് അല്‍ആമൂദിയെ റിഫ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും പരസ്​പര സഹകരണവും ഏറ്റവും ശക്തമായ നിലയിലാണിപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

ഇരു ജനതകളും തമ്മിലുള്ള സ്നേഹ ബന്ധവും സഹകരണവും പറഞ്ഞറിയാക്കാനാവാത്ത വിധം ഉച്ചസ്ഥായിയിലാണ്. ബഹ്റൈന് എല്ലാ അര്‍ഥത്തിലും പിന്തുണയും സഹായവും നല്‍കുന്നതില്‍ സൗദി മുന്‍നിരയിലാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി ഭരണാധികാരികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന പ്രധാനമന്ത്രി കൂടുതല്‍ വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും രാജ്യത്തെയും ജനതയെയും നയിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് ഡോ. ന ബീല്‍ പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Loading...
COMMENTS