യു.എ.ഇ-തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
text_fieldsയു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദും തുര്‍ക്കി വിദേശകാര്യ
മന്ത്രി മെവ്ലൂത് കവുസോഗലുവും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
അബൂദബി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നെഹ്യാന്, തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗലു എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
അബൂദബിയിലെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിയെ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് സ്വീകരിച്ചു.
തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉര്‍ദുഗാെൻറ ക്ഷണപ്രകാരം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നെഹ്യാന് നടത്തിയ ഔദ്യോഗിക തുര്‍ക്കി സന്ദര്‍ശനത്തിെൻറ ഫലങ്ങളും തുടർപ്രവർത്തനങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ സ്ഥിതിവികാസങ്ങള്‍ ചര്‍ച്ച ചെയ്ത ഇരു മന്ത്രിമാരും പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളെക്കുറിച്ചും സംവദിച്ചു. കൂടിക്കാഴ്ചക്ക് മുന്നോടിയായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമസി അക്കാദമിയുമായി ഇരുവിഭാഗവും ധാരണപത്രം ഒപ്പിട്ടു.