കുവൈത്തിൽ 472 പേർക്ക് കൂടി കോവിഡ്; 476 പേർക്ക് രോഗമുക്തി
text_fieldsകുവൈത്തിൽ 472 പേർക്ക് കൂടി കോവിഡ്; 476 പേർക്ക് രോഗമുക്തി
blurb ഇനി ചികിത്സയിൽ 7919 പേർ; മൂന്നുമരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 472 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 71199 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 476 പേർ ഉൾപ്പെടെ 62,806 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 474 ആയി. ബാക്കി 7919 പേരാണ് ചികിത്സയിലുള്ളത്. 125 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2844 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 320 കുവൈത്തികൾക്കും 152 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. ജഹ്റ ഗവർണറേറ്റിൽ 112 പേർക്കും അഹ്മദി ഗവർണറേറ്റിൽ 104 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 96 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 87 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 73 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.