Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightചൂ​ടി​ന് ശ​മ​ന​മി​ല്ല;...

ചൂ​ടി​ന് ശ​മ​ന​മി​ല്ല; ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ

text_fields
bookmark_border
temperature
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ വ​ട​ക്ക​ൻ ബാ​ത്തി​ന, തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൂ​ടി​ന് ശ​മ​ന​മി​ല്ല. മു​ൻ​ദി​വ​സ​ങ്ങ​ളി​ലെ പോ​ലെ ഞാ​യ​റാ​ഴ്ച​യും ശ​ക്​​ത​മാ​യ ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച​യും മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്.

ഈ​ർ​പ്പ​ത്തി​ന്റെ ഫ​ല​മാ​യി അ​ന്ത​രീ​ക്ഷ ചൂ​ട്​ വ​ർ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ത്​ ത​ള​ർ​ച്ച​ക്കും സൂ​ര്യാ​ഘാ​ത​ത്തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കാ​തെ അ​മി​ത ചൂ​ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്കാ​ണ് സൂ​ര്യാ​ഘാ​ത​മു​ണ്ടാ​കു​ന്ന​ത്. ചി​ല​രി​ൽ സൂ​ര്യാ​ഘാ​തം വൃ​ക്ക​സ്തം​ഭ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ങ്കീ​ര്‍ണ​ത​ക​ള്‍ ഉ​ണ്ടാ​ക്കും.

രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ക​ന​ത്ത ചൂ​ടാ​ണെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം​ അ​റി​യി​ച്ചി​രു​ന്നു. ഇ​ബ്രി​യി​ൽ 47.5 ഡി​ഗ്രി വ​രെ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ക​ന​ത്ത ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കൊ​ടും വേ​ന​ൽ അ​വ​സാ​നി​ക്കു​ന്ന​തി​ന്റെ തു​ട​ക്ക​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ താ​പ​നി​ല വ​ർ​ധ​ന​യെ​ന്ന്​ വി​ല​യി​രു​ത്തു​ന്ന​വ​രു​മു​ണ്ട്.

ഒ​മാ​ൻ ക​ട​ലി​ന്റെ​യും ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ളു​ടെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും 40 ഡിഗ്രി സെൽഷ്യസിന്​ മുകളിൽ തന്നെ തുടരാനാണ്​ സാധ്യത. ഗൾഫ് മേഖല മുഴുവൻ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കൊടുംചൂടിന് ഇരയാകുന്നതായി നേച്ചർ സസ്റ്റൈനബിലിറ്റി ജേണലിന്റെ റിപ്പോർട്ട് നേരത്തേ വിലയിരുത്തിയിരുന്നു.

കത്തുന്ന ചൂടിൽനിന്ന് തൊഴിലാളികൾക്ക്​ ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം ഉച്ചവിശ്രമ വേള അനുവദിച്ചിട്ടുണ്ട്​. ഇത്​ ലംഘിക്കുന്നവർക്കെതിരെ 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവും ശിക്ഷ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heattemperature
News Summary - There is no relief from the heat-need to be careful
Next Story