Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘കാക്കി’യുടെ ജീവിതം...

‘കാക്കി’യുടെ ജീവിതം കഥയാക്കി; നേട്ടത്തിന്‍റെ നെറുകയിൽ ഷാഹി കബീർ

text_fields
bookmark_border
‘കാക്കി’യുടെ ജീവിതം കഥയാക്കി;  നേട്ടത്തിന്‍റെ നെറുകയിൽ ഷാഹി കബീർ
cancel

ആലപ്പുഴ: പൊലീസ്​ സേനയിൽനിന്ന്​ അഞ്ചുവർഷം അവധിയെടുത്ത്​ സിനിമ പിടിക്കാനെത്തിയ ഷാഹി കബീറിനെ തേടി​യെത്തിയത്​ ദേശീയപുരസ്കാരം. ‘നായാട്ട്​’ സിനിമയിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്കാരം സ്വന്തമാക്കിയ​പ്പോൾ കൈവന്നത്​ ഇരട്ടനേട്ടം. ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിന്​ പിന്നാലെയാണ്​ പുതിയനേട്ടം. കഴിഞ്ഞവർഷം ‘നായാട്ട്’​ ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാനപുരസ്കാരവും കിട്ടിയിരുന്നു.


2014ൽ കോട്ടയത്ത്​ സിവിൽ പൊലീസ്​ ഓഫിസറായിരിക്കെയാണ്​ സിനിമ ലോകത്തേക്ക് ചുവടുവെച്ചത്. ആദ്യചിത്രം ‘ജോസഫ്’ തന്നെ ആളുകൾ സ്വീകരിച്ചതോടെ​ പിന്നീട്​ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പൊലീസ്​ അന്വേഷണത്തിന്‍റെയും സ്​​നേഹബന്ധത്തിന്‍റെയും ​ത്രില്ലർ കഥകൾ കോർത്തിണക്കിയാണ്​ മലയാളത്തിന്​ മികച്ച കാഴ്ചാനുഭവം നൽകിയത്​. പൊലീസ്​ ജീവിതം തുറന്നെഴുതിയ ‘നായാട്ടും’ നിറകൈയടിയോടെയാണ്​ പ്രേക്ഷകർ സ്വീകരിച്ചത്​.

ചെറുപ്പം മുതൽ വായനയിലായിരുന്നു താൽപര്യം. സിനിമ മനസ്സിലേക്ക്​ കയറിയപ്പോഴാണ്​ എഴുത്തിലേക്ക്​ തിരിഞ്ഞത്​. അങ്ങനെയാണ്​ ജോസഫിന്‍റെ തിരക്കഥയെഴുതുന്നത്​. നായാട്ട്​ ഉൾപ്പെടെ തിരക്കഥ എഴുതിയ മൂന്നുസിനിമകൾ പിറവിയെടുത്തു. ആരവം, റൈറ്റര്‍ എന്നീ ചിത്രങ്ങളായിരുന്നു അത്​. പൊലീസ്​ കൂട്ടായ്​മയിൽ ഒരുക്കിയ ‘ഇലവീഴാപൂഞ്ചിറ’ സിനിമയിലൂടെയാണ്​ സ്വതന്ത്രസംവിധായകനായത്​.


ഈ ചി​ത്ര​ത്തി​ൽ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി​യ​ത്​ പൊ​ലീ​സു​കാ​രാ​യ നി​ധീ​ഷും മാ​റാ​ട്​ ഷാ​ജി​യു​മാ​ണ്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ സൗ​ബി​നൊ​പ്പം അ​ഭി​ന​യി​ച്ച അ​ഞ്ചു​പേ​രും പൊ​ലീ​സു​കാ​രാ​ണ്. വ​യ​ര്‍ല​സ് ​​​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ദു​രൂ​ഹ​വും ഭീ​തി​ജ​ന​ക​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന മ​നു​ഷ്യ​രു​ടെ അ​തി​ജീ​വ​ന​വും പ​ക​യും പ്ര​തി​കാ​ര​വും പ്ര​ണ​യ​വും ആ​വി​ഷ്ക​രി​ച്ച സി​നി​മ​ക്ക്​ നാല്​ സംസ്ഥാനപുരസ്കാരവും കിട്ടിയിരുന്നു. ആലപ്പുഴ സിവ്യൂവാർഡ്​ കണ്ണിട്ടയിൽ വീട്ടിലാണ്​ താമസം. ഭാര്യ: സബീന മങ്കൊമ്പ് സ്കൂളിലെ ജീവനക്കാരിയാണ്. മക്കൾ: ഫഹീൻ (പത്താം ക്ലാസ്) ഫഹ്​മ (അഞ്ചാം ക്ലാസ്).


‘മേപ്പടിയാൻ’ എന്ന്​ പുരസ്കാര പ്രഖ്യാപനത്തിൽ കേൾക്കാനായത് സന്തോഷം -വിഷ്ണു മോഹൻ


കാ​ക്ക​നാ​ട്: ത​നി​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​തി​നേ​ക്ക​ൾ സ​ന്തോ​ഷം ‘മേ​പ്പ​ടി​യാ​ൻ’ എ​ന്ന പേ​ര് ദേ​ശീ​യ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണെ​ന്ന് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച വി​ഷ്ണു മോ​ഹ​ൻ. മേ​പ്പ​ടി​യാ​ന്‍റെ നി​ർ​മാ​താ​വാ​യ ഉ​ണ്ണി മു​കു​ന്ദ​നോ​ടാ​ണ് ആ​ദ്യ​മാ​യി ന​ന്ദി പ​റ​യു​ന്ന​ത്. ഒ​രാ​ളു​ടെ​യും അ​സി​സ്റ്റ​ന്‍റാ​യി പോ​ലും പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത ത​ന്നെ വി​ശ്വ​സി​ച്ച് സി​നി​മ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്ത​ത്. മേ​പ്പ​ടി​യാ​ൻ ടീ​മി​ന് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും വി​ഷ്ണു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieLatest Malayalam NewsKakiNational Award 2023Shahi Kabir
News Summary - The life of 'Kaki' was made into a story; Shahi Kabir at the pinnacle of achievement
Next Story