Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shah Rukh Khan’s reply to fan who watched Jawan
cancel

ജവാൻ കണ്ട ഈജിപ്​ഷ്യൻ ആരാധികയുടെ ട്വീറ്റിന്​​ ഷാരൂഖ്​ നൽകിയ മറുപടി വൈറൽ

text_fields
bookmark_border
ജവാൻ കണ്ട വിദേശ ആരാധികയുടെ ട്വീറ്റും അതിന്​​ ഷാരൂഖ് ഖാൻ നൽകിയ മറുപടിയും വൈറൽ

കലക്ഷൻ റെക്കോർഡുകൾ കടപുഴക്കി ബോക്സ് ഓഫീസിൽ പുതിയ ​വീരഗാഥ രചിക്കുകയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലെത്തിയ ജവാൻ. റിലീസ് ചെയ്ത് 10 ദിവസമായപ്പോൾ ചിത്രം ബോക്സ് ഓഫീസിൽനിന്ന്​ ആയിരം കോടിയാണ്​ വാരിയത്​. ഈ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ചിത്രം ആ​ഗോളതലത്തിൽ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിർമാതാക്കൾ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.

ഇപ്പോൾ വൈറലായിരിക്കുന്നത്​ ജവാൻ കണ്ട വിദേശ ആരാധികയുടെ ട്വീറ്റും അതിന്​​ ഷാരൂഖ് ഖാൻ നൽകിയ മറുപടിയുമാണ്​. ‘ഞാൻ പതിവുപോലെ ഒറ്റയ്ക്ക്ക്കിരുന്ന്​ സിനിമ കണ്ടു. എന്റെ അടുത്തിരുന്ന ആൾ ചോദിച്ചു: നിങ്ങൾക്ക് ഇന്ത്യൻ സിനിമകൾ ഇഷ്ടമാണോ അതോ ഷാരൂഖ് ഖാനെ മാത്രമാണോ ഇഷ്ടം? അയാൾക്ക് ഉത്തരം അറിയാമായിരുന്നു. എന്നും എന്‍റെ ഇഷ്ടം ഷാരൂഖ് ഖാൻ’-നോസ സലമ എന്ന ഈജിപ്​ഷ്യൻ ആരാധിക എക്സിൽ കുറിച്ചു.

ഇതിന്​ മറുപടിയുമായി ഷാരൂഖ്​ തന്നെ നേരിട്ട്​ എത്തി. ‘വളരെയധികം നന്ദി. എന്‍റെ സിനിമകൾ ഒറ്റക്കും ആസ്വദിക്കാനാവും. ഞാൻ അഭിനയിക്കുമ്പോൾ താങ്കളുടെ ഹൃദയത്തിൽ എനിക്ക്​ ഇടമുണ്ടെന്ന്​ ചിന്തിക്കുന്നത്​ സന്തോഷമാണ്​’-ഷാരൂഖ്​ കുറിച്ചു. അടുത്തിടെ, ഗുവാഹത്തിയിലെ വൃദ്ധസദനത്തിൽ നിന്നുള്ള സ്ത്രീകൾ ജവാൻ കാണുന്ന വിഡിയോയോടും ഷാരൂഖ് പ്രതികരിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan’s reply to fan who watched Jawan alone wins hearts: “I’m with u
Next Story