Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരവി തേജയും വംശിയും...

രവി തേജയും വംശിയും ഒന്നിക്കുന്നു; സസ്പെൻസുമായി 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക്

text_fields
bookmark_border
രവി തേജയും വംശിയും ഒന്നിക്കുന്നു; സസ്പെൻസുമായി ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ഫസ്റ്റ് ലുക്ക്
cancel

വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. ബിഗ് ബജറ്റ് ചിത്രമായ ടൈഗര്‍ നാഗേശ്വര റാവുവിൽ രവി തേജയാണ് പ്രധാനവേഷത്തിൽ എത്തുന്നത്.കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങൾ നിർമിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സാണ് ചിത്രം ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മേയ് 24നാണ് റിലീസ് ചെയ്യുന്നത്. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് സൂപ്പർ താരങ്ങളാണ് പോസ്റ്റർ പുറത്തു വിടുന്നത്. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക്‌ അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്‍റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജജെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസര്‍.

ദസറയോടുകൂടിയാണ് ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ബോക്സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

Show Full Article
TAGS:Ravi Teja
News Summary - Ravi Teja's Tiger Nageswara Rao's 1st Look Poster To Be Released On May 24
Next Story