രാം ചരണിനെ 'ഇഡ്ഡലി' എന്ന് വിളിച്ചു; ഷാറൂഖിനെതിരെ ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്, സംഭവിച്ചതിനെക്കുറിച്ച് ആരാധകർ
text_fieldsഷാറൂഖ് ഖാന്റെ ഇഡ്ഡലി പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടൻ രാംചരണിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സൈബ ഹസ്സൻ. ആനന്ദ് അംബാനിയുടെ പ്രീ- വെഡ്ഡിങ് ആഘോഷത്തിനിടെ ഉണ്ടായ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അഭിപ്രായം പങ്കുവെച്ചത്. രാം ചരണിനെ വേദിയിലേക്ക് ക്ഷണിക്കാനായി ഷാറൂഖ് ഉപയോഗിച്ച വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും മാന്യമായ വാക്കുകളായിരുന്നില്ല ഷാറൂഖ് പ്രയോഗിച്ചതെന്നുമാണ് സൈബ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പ്രീ- വെഡ്ഡിങ് ആഘോഷത്തിൽ ആര്‍. ആര്‍. ആറിലെ 'നാട്ടു നാട്ടു' എന്ന പാട്ടിന് ഷാറൂഖും സല്‍മാനും ആമിർ ഖാനും നൃത്തം ചെയ്തിരുന്നു. ഇവരുടെ കൂട്ടത്തിലേക്ക് രാം ചരണിനേയും ഷാറൂഖ് ഖാൻ ക്ഷണിച്ചു .'ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?' എന്നാണ് ചോദിച്ചത്. ഇതുകേട്ടയുടനെ ഞാന്‍ ആ വേദി വിട്ടുപോയി'- സൈബ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സ്റ്റേജിൽ നിന്നുള്ള വിഡിയോക്കൊപ്പം കുറിച്ചു.
'ഞങ്ങൾ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതിനാൽ എല്ലാവരും ഞങ്ങൾക്ക് പ്രതിഫലം കുറച്ചാണ് നൽകുന്നത്. എന്നാൽ രസകരമായ മറ്റൊരു കാര്യം, ഡൽഹിയോ മുംബൈയോ ആസ്ഥാനമായുള്ള കലാകാരനാണെങ്കിൽ പ്രതിഫലം മൂന്നിരട്ടി നൽകാൻ അവർക്ക് കുഴപ്പമില്ല. ദക്ഷിണേന്ത്യയിൽ നിന്നുള്ള കലാകാരന്മാർക്ക് വേണ്ടതുപോലെ അംഗീകാരമോ ബഹുമാനമോ ലഭിക്കുന്നില്ലെന്നും' -സൈബ പറഞ്ഞു.
സൈബയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായതോടെ ഷാരൂഖ് ഖാൻ ആരാധകര്‍ രംഗത്തെത്തി. തമാശക്കാണ് അങ്ങനെ പറഞ്ഞതെന്നും ഷാറൂഖ് പറഞ്ഞത്ചിത്രമായ 'വണ്‍ റ്റു കാ ഫോറിന്റെ സംഭാഷണത്തിന് സമാനമായിട്ടാണ് സ്റ്റേജിൽ സംസാരിച്ചതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭാര്യ ഉപാസനക്കൊപ്പമാണ് രാംചരൺ ജാംനഗറില്‍ പ്രീ-വെഡ്ഡിങ് ആഘോഷത്തിനെത്തിയത്. ചടങ്ങില്‍ നിന്നുള്ള മറ്റു ചിത്രങ്ങളും വിഡിയോയും സൈബ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

