Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുടി നീട്ടി വളർത്തി മുഖം മറച്ച് പൃഥ്വിരാജ്; ബോളിവുഡിലെ കരുത്തുറ്റ വില്ലൻ

text_fields
bookmark_border
Bade Miyan Chote Miyan New Poster: Prithviraj Sukumaran Is A Masked Villain In First Look
cancel

പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ'.അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ അവതരിപ്പിക്കുന്നത്.

ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിലുള്ള ചിത്രം ഏപ്രിൽ 10ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തും.

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഈ പാൻ-ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bade Miyan Chote Miyan New Poster: Prithviraj Sukumaran Is A Masked Villain In First Look
Next Story