Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅഭിനയമല്ല സംവിധാനം;...

അഭിനയമല്ല സംവിധാനം; ആദ്യ ചിത്രം പ്രഖ്യാപിച്ച് വിജയ് യുടെ മകൻ ജെയ്‌സൺ!

text_fields
bookmark_border
Vijays son Jason Sanjay to make directorial debut
cancel

സിനിമയിൽ ചുവടുവെക്കാനൊരുങ്ങി നടൻ വിജയ് യുടെ മകൻ ജെയ്സൺ സഞ്ജയ്. സംവിധായകനായിട്ടാണ് താരപുത്രന്റെ തുടക്കം. ലൈക്ക പ്രൊഡക്ഷൻസാണ് ജെയ്സണിന്റെ കന്നി ചിത്രം നിർമിക്കുന്നത്. കരാ‍റിൽ ഒപ്പിടുന്ന ചിത്രം പുറത്തുവിട്ടുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. താരപുത്രന് ആശംസകളും പ്രൊഡക്ഷൻ ഹൗസ് അറിയിച്ചിട്ടുണ്ട്.

തനിക്ക് അവസരം നൽകിയ ലൈക്ക പ്രൊഡക്ഷൻസിന് ജെയ്സണും നന്ദി അറിയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന് എന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്. കൂടാതെ അത് യാഥാർഥ്യമാക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്- ജെയ്സൺ കുറിച്ചു.

താരപുത്രന് ആശംസയുമായി തെന്നിന്ത്യൻ സിനിമാ ലോകവും വിജയ് ആരാധകരും എത്തിയിട്ടുണ്ട്. എന്നാൽ സിനിമയെ കുറിച്ചുള്ള മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാസ്റ്റിങ് പുരോഗമിക്കുകയാണെന്നാണ് വിവരം.

നേരത്തെ തന്നെ ജെയ്സൺ സഞ്ജയുടെ സിനിമ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. സഞ്ജയെ നായകനാക്കി സിനിമ ചെയ്യാൻ നിരവധി സംവിധായകർ ശ്രമിച്ചിരുന്നു. എന്നാൽ അഭിനയത്തിനോട് താരപുത്രൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayJason Sanjay
News Summary - Vijay's son Jason Sanjay to make directorial debut
Next Story