'കുഴപ്പക്കാരനായ പുരുഷനെ നന്നാക്കുന്നതിനായി ഒരു സ്ത്രീ വരുന്നു', വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പറഞ്ഞു കുടുങ്ങി ഷാഹിദ് കപൂർ
text_fieldsവിവാഹത്തെ കുറിച്ച് നടൻ ഷാഹിദ് കപൂർ പറഞ്ഞ വാക്കുകൾ വലിയ വിമർശനം സൃഷ്ടിച്ചിരിക്കുകയാണ്. 'കുഴപ്പക്കാരായ പുരുഷന്മാരെ നന്നാക്കാനായി ഇവരുടെ ജീവിത്തിലേക്ക് ഒരു സ്ത്രീകൾ കടന്നു വരുന്നു, ഇതാണ് വിവാഹം' എന്നാണ് നടൻ പറഞ്ഞത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.
'മുഴുവൻ വിവാഹങ്ങളുടേയും അടിസ്ഥാനം ഈ ഒറ്റക്കാര്യമാണ്. കുഴപ്പക്കാരായ പുരുഷന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. അവർ അയാളെ നേർവഴിക്കു കൊണ്ടുവരുന്നു. പിന്നീട് അയാൾ മാന്യമായി ജീവിക്കുന്നു. ഇതാണ് ഏറെക്കുറെ ജീവിതം'- ഷാഹിദ് കപൂർ പറഞ്ഞു.
വിവാഹത്തെ കുറിച്ചുള്ള നടന്റെ വാക്കുകൾ വൈറലായതോടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അധികവും ഷാഹിദ് ചിത്രമായ കബീർ സിങ്ങിനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ളതാണ്. ‘നിങ്ങള്‍ കബീര്‍ സിങ്ങായി അഭിനയിച്ചിട്ടുണ്ടെന്ന് അറിയാം, പക്ഷേ ഇനിയും അതുപോലെ പെരുമാറണമെന്നില്ലെന്ന് ഒരു പ്രേക്ഷകൻ പറയുന്നു. ഇദ്ദേഹം കബീര്‍ സിങ്ങിനെ പോലെ ആയതുകൊണ്ടാണെന്ന് തോന്നുന്നു ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് മറ്റൊരാൾ കുറിച്ചു.
പുരുഷന്മാരെ നന്നാക്കാനാണോ സ്ത്രീകൾ. ഒരു സ്ത്രീയുടെ ജോലിയല്ല പുരുഷനെ ശരിയാക്കി നേർവഴിക്ക് നടത്തുകയെന്നത് . വിവാഹമെന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ തുല്യ ഉത്തരവാദിത്തമാണ്, ഇതൊക്കെ ആര്‍ക്കും മനസിലാക്കിയെടുക്കാന്‍ പറ്റും, എന്നിട്ടും…’, ‘കബീര്‍ സിങ്ങില്‍ ആളുകള്‍ കണ്ടെത്തിയതിലും ടോക്‌സിക്കാണ് ഈ അഭിമുഖത്തില്‍ പറയുന്നത്- ആരാധകർ പറഞ്ഞു.ഇദ്ദേഹം 13ാം നൂറ്റാണ്ടില്‍ നിന്നുമാണ് വരുന്നതെന്ന് തോന്നുന്നുവെന്നും കമന്റുകൾ വരുന്നുണ്ട്.
ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഷാഹിദ് കപൂർ ചിത്രമായിരുന്നു കബീർ സിങ്. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണിത്. ചിത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നെങ്കിലും തിയറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടിയിരുന്നു