തന്റെ സിനിമ ഭാര്യക്ക് നാണക്കേടുണ്ടാക്കി, ഇത്തരം സിനിമകൾ ചെയ്യരുതെന്ന് പറഞ്ഞു; വെളിപ്പെടുത്തി മനോജ് ബാജ്പേയ്
text_fieldsതന്റെ സിനിമയിലൂടെ ഭാര്യ ഷബാന റാസക്കുണ്ടായ അപമാനത്തെ കുറിച്ച് നടൻ മനോജ് ബാജ്പേയ്. പണത്തിന് വേണ്ടി മോശപ്പെട്ട സിനിമകൾ ചെയ്യരുതെന്ന് ഭാര്യ നിർദേശിച്ചതായി നടൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു ഭാര്യ നൽകിയ ഉപദേശത്തെ കുറിച്ച് പറഞ്ഞത്.
'തന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട ചിത്രമായിരുന്നു അത്. തിയറ്ററിൽ പോയി ചിത്രം കണ്ടതിന് ശേഷം ഷബാന എന്നെ വിളിച്ചു. സിനിമയെ കുറിച്ച് അവളോട് ചോദിച്ചപ്പോൾ, പണത്തിന് വേണ്ടി ഇനി ഇത്തരം ചിത്രങ്ങൾ ചെയ്യരുതെന്നാണ് പറഞ്ഞത്. സിനിമ ഏറെ നിരാശയുണ്ടാക്കിയെന്നും തിയറ്ററിൽ ഏറെ അപമാനിക്കപ്പെട്ടുവെന്നും ഷബാന പറഞ്ഞു.
ഇത്തരത്തിലുള്ള കഥാപാത്രങ്ങളല്ല, മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്യാനായിരുന്നു അവൾ എന്നോട് ആവശ്യപ്പെട്ടത്. മറ്റൊന്നും തെളിയിക്കേണ്ടതില്ലെന്നും ഭാര്യ' എന്നോട് പറഞ്ഞുവെന്ന് നടൻ വ്യക്തമാക്കി. തന്റെ കരിയറിലെ മോശം ചിത്രങ്ങളെ കുറിച്ച് സംസാരിക്കവെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ഭാര്യയും മകളുമായി അധികം വഴക്കിടാറില്ലെന്നും നടൻ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാര്യക്കും മകൾക്കും മുന്നിൽ അധികം സമയം പിടിച്ചു നിൽക്കാനോ ജയിക്കാനോ ആകില്ലെന്നാണ് നടൻ പറഞ്ഞത്