Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dulquer Salmaan says he’s moderately religious
cancel

തന്‍റെ ദൈവ വിശ്വാസത്തെക്കുറിച്ച്​ തുറന്നുപറഞ്ഞ്​ ദുൽഖർ; നിമിത്തങ്ങളിൽ വിശ്വസിക്കുന്നെന്നും താരം

text_fields
bookmark_border
‘ഹ്യൂമൻസ്​ ഓഫ്​ ബോബെ’ക്ക്​ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്​

തന്‍റെ ദൈവസങ്കൽപ്പത്തെക്കുറിച്ചും നിമിത്തങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ചും തുറന്നുപറഞ്ഞ്​ നടൻ ദുൽഖർ സൽമാൻ. ഭാര്യ അമാലിനെ കണ്ടുമുട്ടിയതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ‘ഹ്യൂമൻസ്​ ഓഫ്​ ബോബെ’ക്ക്​ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്​. ​

ദുൽഖറും അമാലും ഒരേ സ്‌കൂളിൽ ഒരുമിച്ചാണ് പഠിച്ചത്, എന്നാൽ തങ്ങൾ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ദുൽഖർ പറയുന്നു. ​‘ഞാൻ വിശ്വാസിയാണ്​. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. മിതമായ മതവിശ്വാസമാണ്​ എന്‍റേത്​. പക്ഷേ ഞാൻ നിമിത്തങ്ങൾ ശ്രദ്ധിക്കാറുണ്ട്​. എനിക്ക് മൂന്നാം നമ്പറുമായി എന്തോ ബന്ധമുണ്ടെന്ന്​ തോന്നിയിട്ടുണ്ട്​. ഞാനും ഭാര്യയും ഒരേ സ്‌കൂളിൽ പഠിച്ചിരുന്നത്​. അവൾ എന്റെ ജൂനിയറായിരുന്നു. ഞാൻ 12-ാം ക്ലാസിലും അവൾ 7-ാം ക്ലാസിലും. അവൾ പോണിടെയിൽ ഒക്കെയുള്ള ഒരു ചെറിയ കുട്ടിയായിരുന്നു. വർഷങ്ങൾക്ക് ശേഷം, ഞാൻ എന്റെ ആദ്യ സിനിമയെയും അവളെയും ഒരുമിച്ച്​ കണ്ടെത്തുകയായിരുന്നു. ഞാൻ പലപ്പോഴായി അവളെ മൂന്ന് തവണ കണ്ടു. അതൊരു നിമിത്തമായാണ്​ തോന്നിയത്​’-ദുൽഖർ പറഞ്ഞു.

ദുൽഖറിനെ പോലെ മലയാളികൾക്ക് സുപരിചിതയാണ് ഭാ​ര്യ അമാൽ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. അമാലിനെപ്പറ്റി നേരത്തേയും ദുൽഖർ മനസുതുറന്നിട്ടുണ്ട്​. ‘ഞാനും അമാലും സംസാരിക്കാന്‍ തുടങ്ങിയത് 2000ങ്ങളുടെ തുടക്കത്തില്‍ ആണ്. അപ്പോള്‍ സോഷ്യല്‍ മീഡിയ ഒക്കെ വരുന്നതേയുള്ളൂ. പക്ഷേ ഞങ്ങള്‍ രണ്ടുപേരും ഒരേ സ്കൂളില്‍ ആണ് പഠിച്ചത്. അമാല്‍ എന്നെക്കാള്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അവള്‍ ഏഴാം ക്ലാസിലാണ്.

ഞങ്ങളുടെ ഫാമിലിയില്‍ ഒരു പ്രായം ആകുമ്പോള്‍ ആണ്‍കുട്ടികളൊക്കെ സെറ്റില്‍ഡ് ആകണമെന്ന് പറയും. ഒന്നുകിൽ കുട്ടിയെ ഞങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ അറേഞ്ച്ഡ് മാരേജ് ആയിരിക്കും. എനിക്ക് അറേഞ്ച് മാരേജിനോട് താൽപര്യമില്ല. പെണ്ണുകാണാന്‍ പോയിട്ട് അവരെ ഇഷ്ടപ്പെട്ടെന്ന് പറയാനോ അല്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയാനോ എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അറേഞ്ച് മാരേജിനോട് ഞാന്‍ നോ പറഞ്ഞത്.

ചെന്നൈയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. അവിടെയുള്ള എല്ലാവരുമായിട്ട് പരിചയമുണ്ടെങ്കിലും ഞാനും അമാലുമായിട്ട് വലിയ പരിചയം ഒന്നുമുണ്ടായിരുന്നില്ല. വെറും രണ്ടാഴ്ച കൊണ്ടാണ് ഞാന്‍ അമാലിനെ കണ്ടുമുട്ടിയത്. ഇത്രയും നാള്‍ അവിടെ ഉണ്ടിയിട്ടും ഞാൻ ആദ്യമായാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്. പെട്ടെന്ന് ഈ പെണ്‍കുട്ടി എവിടുന്ന് വന്നെന്ന് ഞാന്‍ ചിന്തിച്ചു പോയി. സിനിമ കാണാന്‍ പോകുമ്പോഴും, പാർലറിൽ പോകുമ്പോഴുമൊക്കെ ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ ഞാന്‍ അതിനെ ഒരു സൈന്‍ ആയിട്ടായിരുന്നു കണ്ടത്. മുമ്പ്​ നൽകിയ ഒരു ഇന്‍റർവ്യൂവിൽ ദുൽഖർ പറഞ്ഞിരുന്നു.

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ആറ് വയസുള്ള മകളുണ്ട്. മറിയം അമീറാ സല്‍മാന്‍ എന്നാണ് മകളുടെ പേര്. 2017 മേയ്‌ അഞ്ചിനായിരുന്നു മറിയത്തിന്റെ ജനനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan says he’s ‘moderately religious’, reveals he approached wife Amaal Sufiya after noticing ‘signs’ from the universe
Next Story