ബാലയ്യ നോക്കിയാൽ വാഹനം പൊട്ടിത്തെറിക്കും, തനിക്കോ ബച്ചനോ ഷാറൂഖിനോ അങ്ങനെ ചെയ്യാൻ പറ്റില്ല; രജനികാന്ത്
text_fieldsതനിക്കോ അമിതാഭ് ബച്ചനോ ഷാറൂഖ് ഖാനോ സൽമാൻ ഖാനോ സിനിമയിൽ ചെയ്യാൻ പറ്റാത്തത് നന്ദമൂരി ബാലകൃഷ്ണക്ക് സാധിക്കുമെന്ന് നടൻ രജനികാന്ത്. എന്‍ടിആറിന്റെ നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലയ്യ എന്തു ചെയ്താലും ആളുകൾ അതു വിശ്വസിക്കുകയും അത് ഏറ്റെടുക്കുകയും ചെയ്യും രജനികാന്ത് പറഞ്ഞു
'എന്റെ സുഹൃത്തായ ബാലയ്യുടെ ഒറ്റനോട്ടം മതി എല്ലാം തകരാൻ. ഒന്ന് കണ്ണു ചിമ്മിയാൽ വാഹനങ്ങൾ പൊട്ടിത്തെറിക്കും, ഉയരത്തിൽ പറക്കും. ഇത് എനിക്കോ അമിതാഭ് ബച്ചനോ ഷാറൂഖിനോ സൽമാനോ ചെയ്യാൻ കഴിയില്ല. കാരണം ഞങ്ങൾ ചെയ്താൽ പ്രേക്ഷകർ വിശ്വസിക്കില്ല.
ബാലയ്യ ചെയ്താൽ ജനങ്ങൾ വിശ്വസിക്കും. അത് ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. കാരണം അദ്ദേഹത്തിന്റെ അച്ഛന്‍ എന്‍ടിആര്‍ നെയാണ് പ്രേക്ഷകർ കാണുന്നത്'- രജനികാന്ത് വ്യക്തമാക്കി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

