ഞെട്ടിച്ച് പൃഥ്വിയുടെ നജീബ്, ചോർന്നതാണെങ്കിലും ഗംഭീരമെന്ന് പ്രേക്ഷകർ; ആടുജീവിതം
text_fieldsപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി- പൃഥ്വിരാജ് ടീമിന്റെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ട്രെയിലറാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഡെഡ് ലൈൻ എന്ന വിദേശമാധ്യമമാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. 'ഫോർ പ്രിവ്യു' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ആടുജീവിതം വലിയ ചർച്ചയായതോടെ പൃഥ്വിരാജും അണിയറപ്രവർത്തകരും വിഡിയോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി തയാറാക്കിയ ട്രെയിലറാണ് പുറത്തുവന്നതെന്ന് പൃഥ്വിയും ബെന്യാമിനും സോഷ്യൽ മീഡിയയിൽ കുറിച്ചു. ആടുജീവിതത്തിന്റെ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
ഒക്ടോബർ 20നാണ് ആടുജീവിതം പ്രദർശനത്തിനെത്തുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണം.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പൃഥ്വിയുടെ ഗെറ്റപ്പ് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാകും ആടുജീവിതം എത്തുക. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.