Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മായാവതി മന്ത്രിസഭയിൽ അംഗമായിരുന്ന രംഗനാഥ് മിശ്ര ബി.ജെ.പിയിൽ

text_fields
bookmark_border
Rangnath Mishra bjp
cancel

ലഖ്നോ: ഉത്തർപ്രദേശ് മുൻ മന്ത്രി രംഗനാഥ് മിശ്ര ബി.ജെ.പിയിൽ ചേർന്നു. മായവതി സർക്കാറിൽ 2007-2012 കാലയളവിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1980കളിൽ ബി.ജെ.പിയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച മിശ്രയുടെ 'ഘർവാപസി'യാണിതെന്ന് പരിപാടിയിൽ പ​ങ്കെടുത്ത ചില നേതാക്കൾ വിശേഷിപ്പിച്ചു.

മൂന്ന് തവണ ബി.ജെ.പി ടിക്കറ്റിലും ഒരുതവണ ബി.എസ്.പി ടിക്കറ്റിലും വിജയിച്ച മിശ്ര മുമ്പ് യു.പിയിൽ കല്യാൺ സിങ്ങിന്റെയും രാജ്നാഥ് സിങ്ങിന്റെയും സർക്കാറുകളിൽ മന്ത്രിയായിരുന്നു. 2005ലാണ് ബി.ജെ.പി വിട്ട് ബി.എസ്.പിയിൽ ചേർന്നത്. 2012ലും 2017ലും മത്സരിച്ചെങ്കിലും തോറ്റു.

മുൻ സമാജ്‍വാദി പാർട്ടി എം.എൽ.എയായ മനീഷ് റാവത്തും ബി.ജെ.പിയിൽ ചേർന്നതായി പാർട്ടി അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചാണ് റാവത്ത് പാർട്ടിയിൽ ചേർന്നത്.

ശനിയാഴ്ച നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ പ​ങ്കെടുത്തു. യു.പി ബി.ജെ.പി അധ്യക്ഷ സ്വതന്ത്രദേവ് സിങ് പാർട്ടിയിലേക്ക് കടന്ന് വന്ന നേതാക്കളെ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex UP Minister Rangnath Mishra Joins BJP
Next Story