Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപെയ്​തൊഴിഞ്ഞു,...

പെയ്​തൊഴിഞ്ഞു, കവിതയിലെ നവകാൽപനികധാര

text_fields
bookmark_border
പെയ്​തൊഴിഞ്ഞു, കവിതയിലെ നവകാൽപനികധാര
cancel

മലയാളത്തിലെ കാൽപ്പനികതക്ക് നവോന്മേഷം നൽകിയ കവിതകളായിരുന്നു സുഗതകുമാരിയിൽനിന്ന്​ പിറന്നത്​. ഒറ്റച്ചിറക് മുറിഞ്ഞ, ആ നോവും മറന്നു പാടുന്ന പക്ഷിയായി കവി പലപ്പോഴും. കാൽപനികവും വ്യക്തിവാദപരവുമായ ഭൂമികയിൽ നിന്നാണ് സുഗതകുമാരിയുടെ കാവ്യജീവിതം ആരംഭിച്ചത്. ചങ്ങമ്പുഴക്കുശേഷം അപചയത്തിലേക്ക് നീങ്ങിയ കാൽപനികതയ്ക്ക് പുതിയ ഉണർവ് നൽകിയത് സുഗതകുമാരിയാണ്. 1960ൽ എഴുതിയ 'മുത്തെടുക്കലും' 'മുത്തുച്ചിപ്പി'യും മുതൽ ശുദ്ധ ഭാവസംഗിതത്തിന്‍റെ കാവ്യവഴിയിലൂടെയാണ് അവർ നടന്നുകയറിയത്. ഭാരതീയ സംസ്കൃതിയുടെ ആഴങ്ങളിൽ വേരോട്ടം ഉള്ളതിനാൽ കവിതയെ ഇതിഹാസ പുരാണങ്ങളിൽ നയിച്ചു. സ്വാതന്ത്ര്യ സമരത്തിന്‍റെ ജ്വാലകൾ പിതാവിൽനിന്ന് ഏറ്റുവാങ്ങിയാണ് അവർ എഴുത്തിന്‍റെ മണ്ഡലത്തിലേക്ക് എത്തുന്നത്. ദേശീയതയും ഭാരതീയവുമായ ആഭിമുഖ്യം കവിതയ്ക്ക് അടിത്തറയായി.

താരകയെ കാണുമ്പോൾ രാവു മറക്കുന്ന, പുതുമഴ കാണുമ്പോൾ വരൾച്ച മറക്കുന്ന, പാൽച്ചിരി കാണു​േമ്പാൾ മൃതിയെ മറക്കുന്ന, സുഖിക്കുന്ന 'പാവം മാനവ ഹൃദയ'ത്തെക്കുറിച്ചാണ് കവി എഴുതിയത്. ആത്മനിഷ്ഠവും കാൽപനികവുമായ ഭാവകാവ്യങ്ങളുടെ മണ്ഡലത്തിൽനിന്നും ചുറ്റുപാടുകളിൽ നിന്നും ജീവിതത്തോടും ആ കാലത്തെ സാമൂഹിക സമസ്യക​േളാടും പ്രതികരിച്ചു. 1970കളിൽ പ്രകടമായ രാഷ്​ട്രീയ പ്രതികരണങ്ങളിൽനിന്ന്​ ഭിന്നമായി സൂക്ഷ്മ രാഷ്​ട്രീയത്തിന്‍റെ തലത്തിലേക്ക് അവരുടെ കവിത ആഴ്​ന്നിറങ്ങി.

ആക്ടിവിസത്തിന്‍റെ വഴി തുറക്കുകയാണ് തുലാവർഷപ്പകർച്ച, കുറിഞ്ഞിപ്പൂക്കൾ തുടങ്ങിയ സമാഹാരങ്ങളിൽ. ഇവിടെ പ്രകൃതിക്കൊപ്പം ആദിവാസികളുടെ നേരെ നടത്തുന്ന ചുഷണവും കവിതക്ക് വിഷയമായി. തിരസ്കൃതരായ സ്ത്രീകൾ, അനാഥരായ കുട്ടികൾ തുടങ്ങിയവരുടെ വിഷമാവസ്ഥകൾ 'ദേവദാസി' എന്ന സമാഹാരത്തിലെ കവിതകളിൽ കാണാം. പ്രകൃതി ദൃശ്യങ്ങളുടെ ബാഹ്യ വർണങ്ങളിലല്ല അതിന്‍റെ സൂക്ഷ്മഭാവങ്ങളെ തിരിയുകയാണ് കവി. കവിതയുടെ പിറവി 'ഒരു പൂവിരിയുന്നതിന് സമാനമാണെ'ന്ന് കവി 'ഇരുൾച്ചിറകുകളി'ൽ പറയുന്നുണ്ട്. 'തുലാവർഷപ്പകർച്ച'യിലെ കവിതകളിൽ ജീവിതത്തെ പ്രകൃതിയിലും, പ്രകൃതിയെ ജീവിതത്തിലും കണ്ടെത്തുന്നുണ്ട്. പൂക്കളുടെയും മരങ്ങളുടെയും വികാരവും ഭാഷയും എന്നും മനസിലാക്കിയിരുന്നു.

'മരങ്ങൾ' എന്ന കവിതയിൽ മരങ്ങൾ പ്രകൃതിയെന്ന വിപുലമായ അർഥമാണ് കവി നൽകുന്നത്. അതിനാൽ 'നട്ടൊരാ മരങ്ങളേയോർമ്മിക്കാൻ ശ്രമിക്കുക' എന്നാണ് കുറിച്ചിട്ടത്. കവിതയിലെ കാൽപ്പനികതക്ക് ചെന്നെത്താവുന്ന ഉദാത്തമായ തലമാണിത്. ഇരുൾ ചിറകുകളിലെ 'നീർക്കിളി', അമ്പലമണിയിലെ 'മുറിവേറ്റ സിംഹം', 'കുഞ്ഞുപൂക്കൾ', 'വായാടിക്കിളി', തുലാവർഷപച്ചയിലെ 'ആന' തുടങ്ങിയവ ഭൂമിയുടെ അവകാശികളെ കുറിച്ച് സംസാരിക്കുന്നു. സഹജമായ ഒരുതരം പ്രകൃതിസ്നേഹം സുഗതകുമാരിയുടെ കവിതകളിൽ ആദ്യംമുതലേ ദർശിക്കാൻ കഴിയും. കവിയെക്കാൾ പ്രകൃതിസംരക്ഷണ പ്രവർത്തക എന്ന നിലയിലാണ് കവിതയിൽ പ്രത്യക്ഷപ്പെടുന്നത്.

വിചാരത്തെ വികാരമായും, ആശയത്തെ അനുഭൂതിയായും പരിവർത്തിപ്പിക്കുന്ന മാന്ത്രിക വിദ്യ കവിതകളിൽ കാണാം. ദുഃഖമെന്ന വികാരത്തെയാണ് കേന്ദ്രീകരിക്കുന്നത്. കാളിയമർദനത്തിലും മുത്തുച്ചിപ്പിയിലുമെല്ലാം ഈ വിഷാദഭാവങ്ങൾ തെളിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sugathakumari
Next Story