Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫസ്​തീനിൽ അവർ ചോരകൊണ്ട്​ ചിത്രമെഴുതു​േമ്പാൾ നമ്മളെങ്ങനെയാണ്​ പൂക്ക​ളെയും കിളികളെയും കിനാവുകാണുക?

text_fields
bookmark_border
PKParakadavu
cancel
``ഇവിടെ ഫസ്​തീനിൽ അവർ ചോരകൊണ്ട്​ ചിത്രമെഴുതു​േമ്പാൾ നമ്മളെങ്ങനെയാണ്​ പൂക്ക​ളെയും കിളികളെയും കിനാവുകാണുക?. ഫർനാസ്​ അവളെ തന്നോട്​ ചേർത്ത്​ നിർത്തി കാതുകളിൽ മൊഴിഞ്ഞു; `ഞാൻ നിന്നെ ഏറെ സ്​നേഹിക്കുന്നു. പക്ഷെ, ഫലസ്​തീനിനെ നിന്നേക്കാൾ സ്​​േനഹിക്കുന്നു.'' ഇപ്പോൾ ഫർനാസിന്​ ഒരു പോരാളിയുടെ മുഖം.
തനിക്കുമാത്രം കേൾക്കാവുന്ന ശബ്​ദത്തിൽ പറയുന്നു.` നിങ്ങൾ കാൽപനികനാണെന്നിരി​ക്ക​ട്ടെ. കാലം നിങ്ങളെ കാർക്കശ്യത്തോടെ മെരുക്കിയെടുക്കും. കാലം റിയലിസത്തിൽ ന​മ്മെ ചുറ്റിക്കളയും! ഇതെ​െൻറ വാക്കുകളല്ല. മുരീദ്​ ബർഗൂസിയുടെ വാക്കുകൾ''.
എന്തുകൊണ്ടോ അവളുടെ കണ്ണൂകൾ നിറഞ്ഞിരിക്കുന്നു. വികാരം നിയന്ത്രിച്ച്​ അവൾ ഫർനാസിനോട്​ പറഞ്ഞു. `ഞാനും നിന്നോടൊപ്പമുണ്ട്​.' ഒന്നുകൂടി ചേർത്തുപിടിച്ച്​ ഫർനാസ്​ കൂട്ടിച്ചേർത്തു; `അലാമീയാ നീയും ഫലസ്​തീനിനോടൊപ്പം​.'
(ഇടിമിന്നലുകളുടെ പ്രണയം-പി.കെ. പാറക്കട്​).

ഇടിമിന്നിലുകളു​ടെ പ്രണയമെഴുതു​​​േമ്പാൾ മനസുകൊണ്ട്​ ഞാനും കത്തിയെരിയുന്ന ലബനാനിലായിരുന്നു. ബോംബുകളുടെയും വെടിയുണ്ടകളുടെയും നടുവി​ലിരുന്ന്​ നിസാർ ഖബ്ബാനിയും അഡോണിസും യൂൻസി അൽഹാജും ഷൗഖി അബിഷക്​റയും മഹ്​മൂദ്​ ദർവീഷും വിപ്ലവം കിനാവുകാണുന്നത്​ ഞാൻ അറിയുന്നുണ്ടായിരുന്നു. മിന്നലിൽ പ്രണയഗീതമെഴുതിയിരുന്നവർ പേനയിൽ വെടിമരുന്നു നിറച്ച്​ കവിതകളെഴുതുന്നത്​ ഞാൻ നോക്കി നിന്നു. അവർക്ക്​ പുതിയ കാലം പൂവിലൊളിച്ച കാട്ടുമൃഗമായിരുന്നു...ഇടിമിന്നലുകളുടെ പ്രണയത്തി​െ ൻറ ആമുഖകുറിപ്പിൽ പി​.കെ. പാറക്കടവ്​ എഴുതിയ വാക്കുകളാണിവ.

17 അധ്യായങ്ങളിലൂടെ ഫലസ്​തീൻ ജനത പേറുന്ന നോവും നേരും പ്രണയത്തോടൊപ്പം വായനക്കാരന്​ പകർന്ന്​ നൽകുകയാണ്​ ഇടിമിന്നലുകളുടെ പ്രണയത്തിലൂടെ. തീർച്ചയായും ഇത്തരമൊരു രചന നിർവഹിക്കുന്ന എഴുത്തുകാരന്​ മനസ്​ കൊണ്ടെങ്കിലും ലബനാനിലായിരിക്കാതെ വയ്യ. അത്രമേൽ ഫലസ്​തീനിയൻ പോരാളികളുടെ രാഷ്​ട്രീയം ഈ നോവലിൽ ​ഓരോ​യിടത്തും വരച്ചിടുന്നുണ്ട്​. ചേർത്തുപിടിക്കേണ്ട രാഷ്​ട്രീയത്തെ ചേർത്ത്​ പിടിച്ച്​ ത​ന്നെയാണ്​ ഈ പ്രണയയാത്ര. പാറക്കടവ്​ രചനകളിലേറെയും കഥാസന്ദർഭങ്ങൾ പറഞ്ഞുവെക്കാത്തവയാണ്​. കഥയി​ലേക്കും അതി​െ ൻറ രാഷ്​ട്രീയത്തിലേക്കും​ നേരിട്ട്​ പ്ര​വേശിക്കുകയാണ്​ പതിവ്​. എന്നാൽ, ആ പതിവുകൾ ഇവിടെ ലംഘിക്കുന്നു. കഥാപാത്രങ്ങളും സന്ദർഭങ്ങളു​മുണ്ട്​. ഫലസ്​തീൻ ജനത അനുഭവിക്കുന്ന എല്ലാ അസ്വസ്​ഥതകളും ഈ നോവലിലെ ഓരോ വരികളിലുമുണ്ട്​. അതു​കൊണ്ടാണ്​ ഫർനാസിന്​​ അവളെ തന്നോട്​ ചേർത്ത്​ നിർത്തി കാതുകളിൽ ഇങ്ങനെ പറയേണ്ടി വരുന്നത്​ `ഞാൻ നിന്നെ ഏറെ സ്​നേഹിക്കുന്നു. പക്ഷെ, ഫലസ്​തീനിനെ നിന്നേക്കാൾ സ്​​േനഹിക്കുന്നു'വെന്ന്​...

ഈ നോവലിൻെറ ആമുഖത്തിൽ സച്ചിദാനന്ദൻ ഇങ്ങനെ എഴുതുന്നു``കവിതയും സ്​നേഹവും ഫലസ്​തീനിയൻ പോരാളികളോടുള്ള ഐക്യദാർഢ്യവും അസ്വസ്​ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഉൾ​ക്കാഴ്ചയും വിസ്​മയകരമായ കയ്യൊതുക്കവും ​കൊണ്ട്​ അത്ഭുതപ്പെടുത്തുന്ന ഈ ലഘുനോവൽ രാഷ്​ട്രീയ വിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിന്​ ഒരു മികച്ച ഉദാഹരണമാണ്​''. ഈ വാക്കുകൾക്ക് ഈ നോവലിലെ ഓരോ വരികളും​ അനുഭവ സാക്ഷ്യമാകും.

`മീസാൻ കല്ലുകളുടെ കാവൽ'; ഒറ്റയിരുപ്പിൽ എന്നല്ല ഒറ്റശ്വാസത്തിൽ വായിച്ച് തീർക്കാവുന്ന​ നോവൽ. നോവായി ഒപ്പം പോരുന്ന നോവൽ അതാണ്, മീസാൻ കല്ലുകളുടെ കാവൽ. പൊക്കിൾ കൊടി മുതൽ പള്ളിക്കാട് വരെയുള്ള ജീവിതത്തിന് സാക്ഷിയാണ് മീസാൻ കല്ല്. നോവൽ അവസാനിക്കുന്നതിങ്ങനെ, `നീ ഉറങ്ങുകയാണ്. നൊച്ചിൽചെടികൾ നിന്നിലേക്കു വേരിറക്കേണ്ട. പക്ഷികൾ നി​െൻറ മേ​ലേ പാറി നടക്കേണ്ട. ഉറങ്ങ്. നീ സ്വസ്ഥമായുറങ്ങ്. നിനക്ക് ഒരു മീസാൻ കല്ലായ് ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവൽ. ഞാൻ കഥകൾ പറഞ്ഞുകൊണ്ടെയിരിക്കാം.' കഥയെന്ന വാക്ക് നിറഞ്ഞ് കിടക്കുന്ന നോവലാണിത്. ഈ നോവൽ വായനയുടെ വഴിയിൽ വായനക്കാരൻ അനുഭവിക്കുന്നത് തന്നിൽ മുളച്ച് വരുന്ന കഥകൾക്കായിരിക്കും. ഒരായിരം കഥകൾ പിറക്കുന്ന മനസിനെ സൃഷ്ടിക്കാൻ ഓരോ അധ്യായത്തിനും കഴിയുന്നു.

ഒരു നാടി​െൻറ ചരിത്രം പരിശോധിക്കാൻ അക്കാലത്തിറങ്ങിയ കഥാപുസ്തകങ്ങൾ വായിച്ചാൽ മതിയെന്ന് ഈ നോവലിൽ ഒരിടത്ത് പറയുന്നു. ഇന്നലെകളും ഇന്നും ഒരു പോലെ ത​െൻറ കഥകളിൽ നിറക്കുന്ന എഴുത്തുകാരന് കഥ ​ത​െൻറ രാഷ്ട്രീയ പ്രവർത്തനമായി മാറുന്നു. ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും ഈ രണ്ട് നോവലുകളും വായനക്കാരനെ ഓർമ്മപ്പെടുത്തുന്നുണ്ട് ഏറെ. അതു​കൊണ്ടാണ് ചരിത്ര നിമിഷങ്ങൾ കടന്നുവരുന്നത്. വെറുതെ വായിച്ച് പോകാൻ വരട്ടെയെന്ന് പറയാതെ പറയുന്ന നോവലുകൾ നമ്മെ കൂടെ കൊണ്ടുപോവുകയാണ്.

ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേർത്തു തപസുചെയ്യുമ്പോൾ ഒരു കലാസൃഷ്ടിയുണ്ടാവുന്നുവെന്ന് പാറക്കടവ് പറയുന്നു. എന്നാൽ, അതിനെ കഥയില്ലായ്മ എന്നു​പോലും വിളിക്കാനുള്ള അധികാരം വായനക്കാരന് നൽകുന്നുണ്ട്. പക്ഷെ, വായനക്കാര​െൻറ ഉളള് പൊള്ളിച്ച എഴുത്തിനെ എങ്ങനെ കഥയില്ലായ്മയെന്ന് വിളിക്കും. ഏറെ പറയുന്നില്ല, നോവൽ പുതുകഥകളായി അകം നിറയുകയാണ്...

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.K. Parakadavu's novel
Next Story