Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightനാടകം കളിക്കാൻ...

നാടകം കളിക്കാൻ സൂര്യനേയും ചന്ദ്രനേയും വാടകക്കെടുത്ത അൽക്കാസി

text_fields
bookmark_border
നാടകം കളിക്കാൻ സൂര്യനേയും ചന്ദ്രനേയും വാടകക്കെടുത്ത അൽക്കാസി
cancel

ഇബ്രാഹിം അൽക്കാസി (96) അന്തരിച്ചു. ഇന്ത്യൻനാടകവേദിയിൽ അമരന്മാർ എത്രയോ... അവരാരും അലക്കാസി സാറിനോളം ജീവിച്ച്​ തീർത്തവരല്ല. ആടി തിമിർത്തവരുമല്ല.70-കളിൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലം. ദില്ലി ദേശീയ നാടക പഠനകേന്ദ്രം പണ്ഡിറ്റ്​ നെഹ്​റുവി​െൻറ ആശയം ആയിരുന്നെങ്കിലും മുട്ടിലിഴയുക ആയിരുന്നു. ആഡിറ്റ്​ പാർട്ടി രണ്ട്​ നാടകങ്ങളുടെ വരവുചെലവ്​ കണക്കുകൾ പരിശോധിക്കു​േമ്പാൾ മൂന്നു ടൺ വെൽവെറ്റ്​ ക്ലോത്ത്​, 60 കുതിരവണ്ടി ചക്രങ്ങൾ എന്നൊക്കെ ചിലവിനങ്ങൾ കണ്ടപ്പോൾ ഒബ്​ജക്​ഷനെഴുതി.

ഒരു നാടകം അവതരിപ്പിക്കാൻ മൂന്നു ടൺ വെൽവറ്റോ? കുതിരവണ്ടി ഉപയോഗിക്കാത്ത നാടകത്തിൽ 60 വണ്ടി ചക്രങ്ങളോ?

ആഡിറ്റ്​ ബ്യൂറോ എന്നാൽ, ഇന്ത്യാ മഹാരാജ്യത്ത്​ മന്ദബുദ്ധികളായ കണക്കപ്പിള്ളമാരാണല്ലോ. അവർക്ക്​ ഇബ്രാഹിം അൽക്കാസി മറുപടി വിശദമായി എഴുതി.''ചിലപ്പോൾ സൂര്യൻ, ചന്ദ്രൻ എന്നിവയൊക്കെ വാടകക്കെടുത്ത്​ നാടകം അവതരിപ്പിക്കേണ്ടിവരും. കലയുടെ മർമം അറിയാത്തവരുടെ ദില്ലി ഇടവഴികളിൽ ഇബ്രാഹിം അൽക്കാസി എന്നും ഒറ്റയാൻ ആയിരുന്നു. പാൻ ചവച്ച്​ ഗല്ലികളിലൂടെ ഏകനായി. പാകിസ്​താനിലാണ്​ ജനനം എങ്കിലും ഇറാനിലാണ്​ തിയേറ്റർ പഠനം പൂർത്തീകരിച്ചത്​.

ഈഡിപ്പസായി അഭിനയിക്കുന്ന അൽക്കാസി

ർ[നെഹ്​റു നേരിട്ട്​ അൽക്കാസിയെ ഇന്ത്യയിൽ പ്രതിഷ്​ഠിക്കുക ആയിരുന്നു. ലോകം എമ്പാടുമുള്ള സാംസ്​കാരിക ചലനങ്ങൾ വീക്ഷിക്കുന്ന പണ്ഡിറ്റ്​ നെഹ്​റുവി​േൻറത്​ കോൺഗ്രസ്​ സംസ്​കാരം ആയിരുന്നില്ല. ആദ്യകാലങ്ങളിൽ നാഷനൽ സ്​കൂൾ ഓഫ്​ ​ഡ്രാമയിൽ നാടകാവതരണങ്ങൾ നേരിട്ടുകണ്ട്​ നടീ-നടന്മാരെ പരിചയപ്പെട്ട്​ സ്​കൂളിൽ ഉന്നത പഠനത്തിനും തിയേറ്ററി​െൻറ നവീന സാ​ങ്കേതികത്വങ്ങൾ അറിയുന്നതിനും അലയുക ആയിരുന്നു ഇബ്രാഹിം അൽക്കാസി. സ്​കൂൾ പ്രൊഡക്​ഷ​െൻറ ഭാഗമായി കിംഗ്​ലിയർ ദില്ലി ചെ​​ങ്കോട്ടയിൽ അവതരിപ്പിക്കാൻ രംഗഭാഷ തയാറാക്കി. സ്​കൂൾ വിദ്യാർഥികൾ അടക്കം ആയിരക്കണക്കിന്​ നടീനടന്മാർ ആ രംഗഭാഷക്കുവേണ്ടി വിയർപ്പിറ്റിച്ചു. ആടയാഭരണങ്ങൾക്ക്​ കയറും ചണനൂലുകളും കിരീടങ്ങൾക്ക്​ പനയോലകളും വിലകുറഞ്ഞ വർണക്കല്ലുകളും. അതൊരു റിഹേഴ്​സൽ ഉത്സവം ആയിരുന്നു.

ചലിക്കുന്നതുംചലിക്കാത്തതുമായ രംഗ വസ്​തുക്കൾ മൂന്നു ടണ്ണോളം. ലിയർ രാജാവി​െൻറ പ്രതാപം നശിക്കുന്നതാണ്​ രംഗഭാഷയുടെ കാതൽ എത്രയോ ടൺ തുരുമ്പിച്ച ഷീറ്റുവേണം. പുതിയ ഇരുമ്പുഷീറ്റ്​ തന്നെ അത്രയേറെ വേണമെങ്കിൽ യു.പിയിൽ നിന്നടക്കം ശേഖരിക്കണം.എല്ലാ ശ്രമങ്ങളും അടഞ്ഞപ്പോൾ ഇബ്രാഹിം അൽക്കാസി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ അനുവാദം ചോദിച്ചു.

പ്രധാനമന്ത്രിമാരുടെ ''കിച്ചൺ കാബിനറ്റിലും'' മന്ദബുദ്ധികളുടെ ജനസംഖ്യ വിപുലമാണല്ലോ. അവർ ഉടക്കുകളിട്ടു. എങ്ങനെയോ അൽക്കാസി ഇന്ദിരാഗാന്ധി സമക്ഷം എത്തി പിതാവിനെപ്പോലെ സാംസ്​കാരിക വിഷയങ്ങളിൽ ഇന്ദിരാഗാന്ധി ജാഗരൂക ആയിരുന്നു.(അഭിനയത്തിന്​ ദേശീയ അവാർഡ്​ നേടിയ എൻ.എൻ. പിള്ളയടക്കം നടന്മാർക്ക്​ അത്താഴവിരുന്ന്​ നൽകിയ സന്ധ്യയിൽ എൻ.എൻ. പിള്ളയോട്​ അഭിനയ പരിശീലനത്തിനു മാത്രമായി സ്​കൂൾ തുടങ്ങാൻ ഇന്ദിരാഗാന്ധി പറഞ്ഞത്​ അദ്ദേഹം അനുസ്​മരിച്ചിട്ടുണ്ട്​).കിംഗ്​ലിയർ അവതരണം സംബന്ധിച്ച എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കിയ പ്രധാനമന്ത്രിയോട്​ 'തുരുമ്പിച്ച ഇരുമ്പുഷീറ്റുകളുടെ' ആവശ്യം അൽക്കാസി ഉണർത്തി.


ഡൽഹി സ്​റ്റേറ്റിലെ ​(പ്രവിശ്യയാണന്ന്​) മുഴുവൻ പൊതുശൗചാലയങ്ങളുടെ ഇരുമ്പുഷീറ്റുകൾ പൊളിച്ച്​ റെഡ്​ഫോർട്ടിലെത്തിക്കാനും പകരം ഇരുമ്പുഷീറ്റ്​ പുതിയത്​ ശൗചാലയങ്ങളിൽ വിരിക്കാനും ഉത്തരവായി.പിരിയു​േമ്പാൾ ഇന്ദിര അൽക്കാസി മുമ്പാകെ ഒരാവശ്യം ഉന്നയിച്ചു. കുടുംബവും പേഴ്​സനൽ സ്​റ്റാഫും 'കിംഗ്​ലിയർ കാണാൻ വരും. 60 സീറ്റുകൾ റിസർവ്്​ ചെയ്യണം. അൽക്കാസിയിലെ കർമകുശലനായ നാടക സംവിധായകൻ ഉണർന്നു.''സീറ്റിൽ ചാരിക്കിടന്നല്ല എ​െൻറ കിങ്​ലിയർ കാണേണ്ടത്​. ആർക്കും റിസർവേഷനില്ല. ഇന്ദിര ക്ഷോഭിച്ചില്ല. കുടിക്കാൻ പാനീയവും ശ്രീറാം മന്ദിറിലേക്ക്​ പോകാൻ വാഹവും ഏർപ്പാട്​ ചെയ്​തു. ഇബ്രാഹിം അൽക്കാസിയിലെ 'Theatre expert' സൗജന്യങ്ങൾ നിരാകരിച്ചു. ഇറങ്ങി നടന്നു

സ്വാതന്ത്ര്യ പ്രാപ്​തിക്കു മുന്നേ അൽക്കാസിയും കുടുംബവും ഇന്ത്യയിൽ നാടകപ്രവർത്തനങ്ങളുമായി സജീവമായിരുന്നു. യൂറോപ്യൻ നാടകവേദിയും റോയൽ തിയേറ്ററുകളും കണ്ണഞ്ചിപ്പിക്കുന്ന വർണവേദികളിൽ അട്ടഹാസം മുഴക്കുന്ന സ്​ഥിരം ശൈലികൾ... അറയുടെ അനുസരണങ്ങൾ വിവിധ ഇന്ത്യൻ നാടകവേദികളും അനുകരിച്ചു. (ബംഗാളിലെ അർണേന്ദ മു​സ്​തേഫ ഈ വിഷയത്തിൽ പഠനങ്ങൾ ആവശ്യപ്പെടുന്ന പ്രതിഭയാണ്​.)അൽക്കാസി ഇന്ത്യൻ നാടകവേദിയുടെ നാട്ടാചാരങ്ങൾ, നാടോടി ശീലുകൾ, വായ്​ത്താരികൾ, ശൈലീകൃത അഭിനയ സ​മ്പ്രദായങ്ങൾ സ്വാംശീകരിച്ചു. ഗീത-നൃത്ത-വാദ്യങ്ങളുടെ ടോട്ടൽ തിയേറ്റർ സംജ്​ഞ അവതരിപ്പിക്കപ്പെട്ടു.സുരേശ്​ അവസ്​തി, ഹബീബ്​ തൻവീർ, ബി.വി. കാറന്ത്​ തുടങ്ങിയവർ ഈ നാടക സ​മ്പ്രദായങ്ങൾക്ക്​ വെള്ളം, വളങ്ങൾ നൽകി.

പീറ്റർ ബ്രൂക്ക്​, (ഇംഗ്ലണ്ട്​) ജഴ്​സി ഗ്രോതോവ്​സ്​കി (പോളണ്ട്​) അടക്കം എത്രയോ വിദേശപ്രതിഭകൾ ടോട്ടൽ തിയേറ്റർ ഊർജം ഉൾക്കൊണ്ട്​ കേരളത്തിലെ ​െതയ്യം, കൂടിയാട്ടം, കാക്കാരിശ്ശി, പടയണി അടക്കം നാടോടി നാടകസ​മ്പ്രദായങ്ങൾ നവീന തിയേറ്ററിന്​ സമർപ്പിച്ചു. എല്ലാ വഴികളും ചെന്നുമുട്ടിയത്​ ഇബ്രാഹിം അൽക്കാസിയിൽ തിയേറ്റർ ആക്​ടിവിസ്​റ്റുകളുടെ ദുശ്ശീലങ്ങൾ പിതുടരാത്ത മുനിയെ​പ്പോലൊരു നാടക ആചാര്യൻ. നവീന ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾ നസ്​റുദ്ദീൻ ഷാ, ഓംപുരി, നവാസുദ്ദീൻ സിദ്ദീഖി, അനുപം ഖേർ, സീമ ബിശ്വാസ്​, ഇർഫാൻ ഖാൻ, ബൻസി കൗൾ, പിയൂഷ്​ മിശ്ര, പങ്കജ്​ കപൂർ മലയാളത്തിലെ ഹിന്ദി ബിരുദധാരി കൂടിയായ മാധവൻ നായർ എന്ന മധു, നാഷനൽ സ്​കൂൾ ഓഫ്​ ഡ്രാമയിൽ ഇബ്​റാഹിം അൽക്കാസി തെളിച്ച തിരിവെട്ടത്തിൽനിന്ന്​ ഉൗർജം ഉൾക്കൊണ്ടവരാണ്​.

നാടകപരീക്ഷണങ്ങളുടെ റോയൽ അക്കാദമിയിലെ പരിശീലന കാലത്ത്​ അൽക്കാസി അവിടെ സൃഷ്​ടിച്ച ഒരു ''ഇംപ്ര​വൈസേഷൻ'' പാഠ്യപദ്ധതിയുടെ ഭാഗമായി. പ്രായം ഏറെച്ചെന്ന എമേരു ബർണദ്​ റോയൽ അക്കാദമിയിലെ നടി ആയിരുന്നു വിദ്യാർഥികൾക്കുവേണ്ട 'ഇംപ്രവൈസേഷൻ' ക്ലാസുകളിലെ സ്​ഥിരം സാന്നിധ്യം. ഇബ്രാഹിം അൽക്കാസിയുടെ ഊഴമായി. ഇംപ്രവൈസേഷൻ നേരം എമേരു നരച്ച മുടിയിൽ ഡൈ പൂശുകയായിരുന്നുു. ഇബ്രാഹിം അൽക്കാസി ഒരു സിംഹത്തെ മുരൾച്ചയിട്ട്​ അവതിപ്പിച്ചു. ക്ലാസ്​ റൂം ശരിക്കും നടുങ്ങി.

സിംഹത്തി​െൻറ പ്രായം ഏറുന്നതും മുരളാനും നഖം ഉപോയഗിച്ച്​ മാന്തിക്കീറാനും ശക്​തി കുറയുന്നത്​ സിംഹത്തിലൂടെ ആ തിയേറ്റർ വിദ്യാർഥി പ്രകടമാക്കി. നടൻ ഒരു പൂച്ചയെപ്പോലെ പതുങ്ങി. LION TO CAT എന്നായി ആ പ്രോയഗത്തിന്​ പേര്​.ഡൈ അടിക്കുന്ന നടിയോട്​ അൽക്കാസി സിംഹമായി അഭിനയിച്ച്​ ഡയലോഗ്​ ''ഹിയർ മാഡം... നിങ്ങളുടെ മേയ്​ക്കപ്പ്​ മിടുക്കുകൊണ്ട്​ തലമുടി കറുപ്പിക്കാം..'' സദസ്സ്​ അധ്യാപകരടക്കം ചിരിച്ചുമറിഞ്ഞു. ''ഹേ മാഡം വളഞ്ഞുപോയ ത​െൻറ ഷോൾഡർ നിവർത്താൻ ആവ​ുമോ...''

ഇബ്രാഹം അൽക്കാസി സംവിധാനം ചെയ്ത അന്ധയുഗ് എന്ന നാടകത്തിൽ നിന്ന്

നിരവധി സംഭവങ്ങൾ റെപ്പർട്ടി ക്ലാസുകളിൽ അദ്ദേഹം വിവരിക്കുമായിരുന്നു.''അന്ധയുഗ്​'' നടന്മാർ കറുത്ത നാടകൊണ്ട്​ കണ്ണുകൾ മറച്ച്​ പ്രത്യക്ഷപ്പെട്ടു. അമ്പതിലേറെ നടീനടന്മാർ മഹാഭാരതം പ്രമേയമായിരുന്നു. 'അന്ധയുഗി'ന്​ ഇന്ത്യൻതിയേറ്ററിൽ അറുപത്​ വ്യത്യസ്​ത രംഗഭാഷകൾ ഉണ്ടായി. എഴുപതുകളിൽ പ്രൊഫ. ജി. ശങ്കരപ്പിള്ള സംഗീതനാടക അക്കാദമി അധ്യക്ഷനായിരിക്കെ അൽക്കാസി കേരളത്തിൽ ക്ഷണിക്കപ്പെട്ടു. നാടകം ഇല്ലായിരുന്നു. ജബ്ബാർ പ​ട്ടേൽ പ്രിയ ശിഷ്യനായിരുന്നു. ''ഖാശിറാം കോത്​വാൾ'' മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള യാത്ര. രണ്ട്​ ടേമുകളിലായി വിവിധ ശിൽപശാലകളിൽ ആ ക്ലാസുകൾ, ഇംപ്ര​വൈസേഷനുകൾ ഗ്രഹിക്കാൻ ഇതെഴുതുന്നയാൾക്ക്​ ഭാഗ്യമുണ്ടായി. ഒരു ക്ലാസിൽ എന്നോട്​ കടലാവാൻ ആവശ്യപ്പെട്ടു.

പെ​ട്ടെന്നാണ്​ വിഷയം തരിക. കടൽത്തീരം, തിരമാലകളിലേക്ക്​ ദൃഷ്​ടി, പതുക്കെ തിരയിലേക്ക്​ ഇറങ്ങൽ. ആഞ്ഞുവീശുന്ന തിരയെ ഭയന്ന്​ മണലിലെ ചുട്ടുപുഴുത്ത അവസ്​ഥയിലേക്ക്​ മാറ്റം. കാലുകൾ പൊള്ളുന്നത്​. ഞാൻ അഭിനയിച്ചു.

മുഹമ്മദ്​ ഹനീഫ്​...

ആ വാത്സല്യവും ചിരിയും കാതുകളിൽ മുഴങ്ങുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Ebrahim Alkasi#drama expert
Next Story