Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാക്കി കണ്ടാൽ കടിക്കാൻ...

കാക്കി കണ്ടാൽ കടിക്കാൻ പരിശീലനം, നായ്ക്കളെ പരിശീലിപ്പിക്കുന്നതി​​െൻറ മറവിൽ കഞ്ചാവ് വിൽപന; പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടു...

text_fields
bookmark_border
Selling cannabis under the guise of training dogs
cancel

കോട്ടയം: മയക്ക് മരുന്ന് വിൽപനക്ക് ഏറെ മാർഗങ്ങൾ സ്വീകരിച്ചവരെ കേരള പൊലീസ് കണ്ടിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു കേന്ദ്രം ആദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ള്‍ പൊ​ലീ​സി​ന് നേ​രേ പ​ട്ടി​ക​ളെ അ​ഴി​ച്ചു​വി​ട്ടിരിക്കുകയാണ്.

കുമാരനെല്ലൂരിലെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പിടികൂടിയത്. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന 'ഡെല്‍റ്റ കെ-9' നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പൊലീസിന്റെ പരിശോധന. എന്നാല്‍, പൊലീസിനെ കണ്ടതോടെ നായ്ക്കളെ അഴിച്ചുവിട്ട റോബിന്‍ ജോര്‍ജ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആ​ദ്യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യെ​ങ്കി​ലും ഉ​ട​നെ ഡോ​ഗ് സ്‌​ക്വാ​ഡി​നെ അ​ട​ക്കം വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്.

പിറ്റ്‌ബു​ള്‍, റോ​ട്ട്‌വീ​ല​ര്‍ എ​ന്നി​വ അ​ട​ക്ക​മു​ള്ള മു​ന്തി​യ ഇ​ന​ത്തി​ലു​ള​ള 13 നാ​യ്ക്ക​ളെ​യാ​ണ് റോ​ബി​ന്‍ വ​ള​ര്‍​ത്തു​ന്ന​ത്. കാ​ക്കി ക​ണ്ടാ​ല്‍ ആ​ക്ര​മി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​മാ​ണ് നാ​യ്ക്ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തെ​ന്ന് കോ​ട്ട​യം എ​സ്.പി കെ.​കാ​ര്‍​ത്തി​ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നാണ് പറയപ്പെടുന്നത്. നായ്ക്കൾ പരിശീലനം നൽകുന്നതി​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralapolicecannabis casetraining dogs
News Summary - Selling cannabis under the guise of training dogs
Next Story