Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോ ദമ്പതികളുടെ വീട്ടിലെ കവർച്ച; പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന

text_fields
bookmark_border
വയോ ദമ്പതികളുടെ വീട്ടിലെ കവർച്ച; പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന
cancel
Listen to this Article

പള്ളുരുത്തി: പള്ളുരുത്തിയിൽ വയോ ദമ്പതികൾ മാത്രം താമസിക്കുന്ന വീടി‍െൻറ വാതിൽ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു.സമീപവാസികൾ സ്ഥലത്തില്ലാത്തതിനാൽ ശനിയാഴ്ചയാണ് സി.സി ടി.വി ദൃശ്യങ്ങൾ എടുക്കാൻ കഴിഞ്ഞത്.

ഇതിൽ പലരുടെയും മുഖങ്ങൾ ദൃശ്യമായിട്ടുണ്ടെന്ന് പള്ളുരുത്തി പൊലീസ് പറഞ്ഞു. ഇടക്കൊച്ചി വില്ലേജ് ഓഫിസിന് വടക്ക് സൗപർണിക ഭവനിൽ രാമചന്ദ്ര‍െൻറ വീട്ടിലാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച മോഷണം നടന്നത്. 18 പവൻ സ്വർണവും 12,000 രൂപയുമാണ് അപഹരിച്ചത്.

പിൻവാതിൽ കല്ല് ഉപയോഗിച്ച് തകർത്ത് ഉള്ളിൽ കയറി അലമാരയുടെ വലിപ്പ് തുറന്ന് സ്വർണം എടുക്കുകയായിരുന്നു. 77കാരനായ രാമചന്ദ്രൻ കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ചയാളാണ്.നമ്പ്യാപുരം വിഷ്ണുമായ ക്ഷേത്രത്തി‍െൻറ ഭരണാധികാരികൂടിയാണ് ഇദ്ദേഹം. ഭാര്യ ജയശ്രീ സിൻഡിക്കേറ്റ് ബാങ്കിൽ മാനേജരായിരുന്നു. ഇവരുടെ രണ്ട് മക്കൾ ബംഗളൂരുവിൽ ബിസിനസുകാരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Burglary of elderly couple's home; information has been received about the accused
Next Story