Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right89 തസ്​തികകളിൽ...

89 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം

text_fields
bookmark_border
89 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം
cancel

തിരുവനന്തപുരം: 89 തസ്​തികകളിലേക്കുള്ള നിയമനത്തിന് വിജ്​ഞാപനം പുറപ്പെടുവിക്കാൻ പി.എസ്​.സി യോഗം തീരുമാനിച്ചു. വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, കമ്പനി-കോർപറേഷനുകളിൽ ലാസ്​റ്റ്​ ഗ്രേഡ്​ സെർവൻറ്​ എന്നീ തസ്​തികകളും ഇതിൽ ഉൾപ്പെടുന്നു. 

മറ്റ്​ തീരുമാനങ്ങൾ:

*കോളജ് വിദ്യാഭ്യാസ വകുപ്പിൽ (െട്രയിനിങ്​ കോളജുകളിൽ) ​െലക്ചറർ ഇൻ നാച്വറൽ സയൻസ്​, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്​ട്രക്ടർ (ആർക്കിടെക്ചറൽ അസി.) -പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്​ട്രക്ടർ (ആർക്കിടെക്ചറൽ അസി.) -പട്ടികജാതി പട്ടികവർഗക്കാരിൽനിന്നുള്ള നിയമനം എന്നീ തസ്​തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

* കെ.എസ്​.ആർ.ടി.സി.യിൽ റിസർവ് ൈഡ്രവർ (രണ്ടാം എൻ.സി.എ -എസ്​.ടി വിജ്​ഞാപനം) (കാറ്റഗറി നമ്പർ 108/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസി. (പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം/പട്ടികവർഗക്കാരിൽനിന്നുള്ള നിയമനം) (കാറ്റഗറി നമ്പർ 99/2016), ലൈവ്​സ്​റ്റോക്​ ​െഡവലപ്മ​​െൻറ് ബോർഡ് ലിമിറ്റഡിൽ ലബോറട്ടറി അസി. (കാറ്റഗറി നമ്പർ 49/2016) എന്നീ തസ്​തികകളിലേക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കും.

* ഡ്രഗ്സ്​ കൺേട്രാൾ വകുപ്പിൽ ലാബ് അറ്റൻഡർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ േഗ്രഡ് 2 (ഓർത്തോഡിക്സ്​), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ േഗ്രഡ് 2 (േപ്രാസ്​തെറ്റിക്സ്​), വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസി.(റബർ ടെക്നോളജി), കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ലബോറട്ടറി അസി. (പട്ടികജാതി/പട്ടികവർഗക്കാർക്കായി പ്രത്യേക നിയമനം), കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്​റ്റ്​ േഗ്രഡ് 2 (പട്ടികവർഗക്കാർക്കായി പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 07/15) തസ്​തികകളിലേക്ക് റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിക്കും.

* മലപ്പുറം ജില്ല പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്​.എസ്​.എ (ഫിസിക്കൽ സയൻസ്​, മലയാളം മാധ്യമം (ഒന്നാം എൻ.സി.എ -എസ്​.സി, കാറ്റഗറി നമ്പർ 150/2016), കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്​.എ (സംസ്​കൃതം, കാറ്റഗറി നമ്പർ 166/2016), ആരോഗ്യവകുപ്പിൽ സ്​റ്റാഫ് നഴ്സ്​ േഗ്രഡ് 2 (ഒന്നാം എൻ.സി.എ ധീവര, കാറ്റഗറി നമ്പർ 267/2016), ആരോഗ്യവകുപ്പിൽ അസി. സർജൻ (എൻ.സി.എ- വിശ്വകർമ), അസി. സർജൻ (എൻ.സി.എ -എൽ.സി./എ.ഐ) മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ​െലക്ചറർ ഇൻ ഫോറൻസിക് മെഡിസിൻ (എൻ.സി.എ -വിശ്വകർമ), പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയർ (ഇലക്േട്രാണികസ്​), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്​.എസ്​.ടി ജ്യോഗ്രഫി (ജൂനിയർ) (പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം) (കാറ്റഗറി നമ്പർ 292/2016), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ േഗ്രഡ് 2 പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം) കാറ്റഗറി നമ്പർ 360/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്​.എസ്​.ടി ഇക്കണോമിക്സ്​ പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം) (കാറ്റഗറി നമ്പർ 357/2016), കേരള മുനിസിപ്പൽ കോമൺ സർവിസ്​/വിവിധ വികസന അതോറിറ്റികളിൽ ൈഡ്രവർ േഗ്രഡ് 2 എൽ.ഡി.വി (കാറ്റഗറി നമ്പർ 225/2016) എന്നീ തസ്​തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - psc
Next Story