എസ്.ബി.െഎയിൽ സ്പെഷൽ മാനേജ്മെൻറ് എക്സിക്യൂട്ടിവ്
text_fieldsസ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സെൻട്രൽ റിക്രൂട്ട്മെൻറ് ആൻഡ് പ്രമോഷൻ ഡിപ്പാർട്മെൻറ് സ്പെഷൽ മാനേജ്മെൻറ് എക്സിക്യൂട്ടിവ് (ബാങ്കിങ്) തസ്തികയിലെ 554 ഒഴിവുകളിലേക്ക് മേയ് 18 വരെ അപേക്ഷിക്കാം.
1. മിഡിൽ മാനേജ്മെൻറ് േഗ്രഡ് സ്കെയിൽ III: 273 ഒഴിവുകളാണുള്ളത്. ഫിനാൻസിൽ സി.എ/െഎ.സി.ഡബ്ല്യൂ.എ/എ.സി.എസ്/എം.ബി.എ അല്ലെങ്കിൽ തത്തുല്യ പി.ജി. ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ സൂപ്പർവൈസറി/മാനേജ്മെൻറ് തലത്തിൽ അഞ്ചുവർഷം പ്രവൃത്തിപരിചയം. 2017 മാർച്ച് 31ന് 25 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
2. മിഡിൽ മാനേജ്മെൻറ് േഗ്രഡ് സ്കെയിൽ II: 281 ഒഴിവുകൾ. ഫിനാൻസിൽ സി.എ/െഎ.സി.ഡബ്ല്യൂ.എ/എ.സി.എസ്/എം.ബി.എ അല്ലെങ്കിൽ തത്തുല്യ പി.ജി. ഏതെങ്കിലും ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ സൂപ്പർവൈസറി/മാനേജ്മെൻറ് തലത്തിൽ രണ്ടുവർഷം പ്രവൃത്തിപരിചയം അനിവാര്യം. 2017 മാർച്ച് 31ന് 25നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് വയസ്സിളവിന് അർഹതയുണ്ട്.
അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപയും എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഒാൺലൈൻ ടെസ്റ്റ്, ഗ്രൂപ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കുന്ന വിധം: https://bank.sbi/careers, https://www.sbi.co.in/careers എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. ഏറ്റവും പുതിയ ഫോേട്ടായും ഒപ്പും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഒാൺലൈൻ അപേക്ഷക്ക് തയാറെടുക്കുന്നതിന് മുമ്പ് ഉപയോഗയോഗ്യമായ ഇ-മെയിൽ വിലാസമുണ്ടെന്ന് ഉറപ്പാക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.