കേരള, എം.ജി, കണ്ണൂർ സർവകലാശാലകൾ ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി

12:51 PM
06/08/2018

തിരുവനന്തപുരം: ദേശീയ വാഹന പണിമുടക്ക് മൂലം എം.ജി. സർവകലാശാല ചൊവ്വാഴ്ച (07.08.2018) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീടു പ്രസിദ്ധീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. 

  • കേരള സർവകലാശാല ചൊവ്വാഴ്ച (07-08-2018) നടത്താൻ ഇരുന്ന എല്ലാം പരീക്ഷകളും 13-08-2018 ലേക്ക് മാറ്റിവച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. 
  • കണ്ണൂർ സർവകലാശാലയും ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാം പരീക്ഷകളും മാറ്റിവച്ചു. 
  • കാർഷിക സർവകലാശാല ചൊവ്വാഴ്ച പരീക്ഷകൾ ക്രമീകരിച്ചിട്ടില്ല. വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് നടത്താനിരുന്ന പ്രവേശനം എട്ടാം തീയതിയിലേക്ക് മാറ്റി. 
  • വെറ്റിനറി സർവകലാശാല ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
  • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോസർജറി തസ്തികയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഓൺലൈൻ പരീക്ഷക്ക് മാറ്റമില്ലന്ന് പി.എസ്.സി അറിയിച്ചു
Loading...
COMMENTS