സി.യു.ഇ.ടി യു.ജി 2023ന് ഫെബ്രുവരി ആദ്യവാരം മുതൽ അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) യു.ജി 2023നുള്ള അപേക്ഷ സ്വീകരിക്കൽ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. മേയ് 21 മുതൽ 31 വരെ തീയതിക്കുള്ളിലാണ് പരീക്ഷ. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 90ഓളം സർവകലാശാലകളാണ് സി.യു.ഇ.ടി വഴി യു.ജി, പി.ജി കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം അടക്കം 13 ഭാഷകളിലാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി സി.യു.ഇ.ടി നടത്തുന്നത്. 1,000 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. 2022 മുതലാണ് യു.ജി തലത്തിൽ സി.യു.ഇ.ടി ആരംഭിക്കുന്നത്. ഈ വർഷം 9.25 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇതിൽ 50 ശതമാനവും ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ്. ബിഹാർ, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ.