Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് യു.ജി: പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ അവസരം
text_fieldsbookmark_border
തിരുവനന്തപുരം: നീറ്റ് യു.ജി പരീക്ഷക്ക് അപേക്ഷിച്ചവരുടെ പരീക്ഷ സിറ്റി കേന്ദ്രം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് വെബ്സൈറ്റിൽ (https://neet.nta.nic.in/) അപേക്ഷ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷ സിറ്റി കേന്ദ്രം അറിയാൻ സാധിക്കും.
മൂന്ന് ദിവസത്തിനകം അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷയുടെ സിറ്റി കേന്ദ്രം പരീക്ഷാർഥികളെ മുൻകൂട്ടി അറിയിക്കാൻ വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ സൗകര്യം.
പരീക്ഷ സിറ്റി കേന്ദ്രം പരിശോധിക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ 011-40759000 നമ്പറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ പരാതിപ്പെടാം. മേയ് ഏഴിന് ഇന്ത്യൻ സമയം ഉച്ചക്കുശേഷം രണ്ട് മുതൽ വൈകീട്ട് 5.20 വരെയാണ് നീറ്റ് യു.ജി പരീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

