Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകരട്​ സ്കൂൾ മാന്വലിൽ...

കരട്​ സ്കൂൾ മാന്വലിൽ വ്യവസ്ഥ; സ്കൂൾ പ്രവേശനം അഞ്ച്​ വയസ്സിൽ തുടരാം

text_fields
bookmark_border
കരട്​ സ്കൂൾ മാന്വലിൽ വ്യവസ്ഥ; സ്കൂൾ പ്രവേശനം അഞ്ച്​ വയസ്സിൽ തുടരാം
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്​ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച്​ വയസ്സ്​​ തന്നെ തുടരുമെന്ന്​ വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പ്രസിദ്ധീകരിച്ചു​. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാം ക്ലാസ്​ പ്രവേശനം ആറ്​ വയസ്സിൽ നടത്തുന്നത്​ സംബന്ധിച്ച്​ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. സംസ്ഥാനത്ത്​ നിലവിലെ രീതി തുടരുമെന്ന്​ വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനനുസൃതമായാണ്​ പൊതുവിദ്യാഭ്യാസ വകുപ്പ്​ പ്രസിദ്ധീകരിച്ച മാന്വലിൽ അഞ്ച്​ വയസ്സ്​​ പൂർത്തിയായ കുട്ടികൾക്ക്​ ഒന്നാം ക്ലാസ്​ പ്രവേശനം വ്യവസ്ഥ ചെയ്യുന്നത്​.

ഒന്ന്​ മുതൽ ഒമ്പതുവരെ ക്ലാസുകളിലെ പ്രവേശനത്തിന്​ മൂന്ന്​ മാസത്തെയും പത്താം ക്ലാസിൽ ആറ്​ മാസത്തെയും വയസ്സിളവ്​ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക്​ അനുവദിക്കാം. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക്​ ഒരു ഡിവിഷനിൽ 30 കുട്ടികൾക്കും ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്​, പത്ത്​ ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടി​കൾക്കും പ്രവേശനം നൽകാം. 50ൽ അധികം കുട്ടികൾ വന്നാൽ 45 കുട്ടികൾക്ക്​ ഓരോ ഡിവിഷൻ എന്ന രീതിയിൽ പ്രവേശനം നൽകാം. കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ അധ്യാപകർ രക്ഷാകർത്താക്കളോട്​ പരാതി പറയരുതെന്നും മാന്വൽ വ്യവസ്ഥ ചെയ്യുന്നു​.

ടി.സി ലഭിക്കാൻ​ വൈകിയെന്ന കാരണത്താൽ പ്രവേശനം നിഷേധിക്കാൻ പാടില്ല. ടി.സിയില്ലാതെ പ്രവേശനം നൽകുമ്പോൾ പ്രധാന അധ്യാപകൻ വിദ്യാർഥി മുമ്പ്​ പഠിച്ചിരുന്ന സ്കൂളിൽ ഇക്കാര്യം അറിയിക്കുകയും 'സമ്പൂർണ' സോഫ്​റ്റ്​വെയർ വഴി ടി.സി ട്രാൻസ്ഫർ ചെയ്യേണ്ടതുമാണ്​. കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്താതിരിക്കലും ക്ലാസ്​ അധ്യാപകന്‍റെ ചുമതലകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവ​ശ്യങ്ങൾക്കല്ലാതെ പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലുള്ള സ്കൂൾ കെട്ടിടവും കാമ്പസും ഉപയോഗിക്കാൻ പാടില്ല.

പ്ലാസ്റ്റിക്​ കുപ്പികളും ക്യാരി ബാഗുകളും ഗ്ലാസും ഉപയോഗിക്കാൻ പാടില്ല. സ്കൂൾ അസംബ്ലി 15 മിനിറ്റിൽ കവിയരുത്. സ്കൂളിൽ കുറഞ്ഞത്​ ഒരു മലയാളം ഡിവിഷൻ ഉണ്ടായിരിക്കണം. 30 കുട്ടികൾ ഉണ്ടെങ്കിലേ ഇംഗ്ലീഷ്​ മീഡിയം ക്ലാസുകൾ ആരംഭിക്കാവൂ.

സ്കൂൾ പി.ടി.എ എക്സിക്യൂട്ടിവിൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളിൽ പകുതി സ്ത്രീകളായിരിക്കണം. പി.ടി.എ പ്രസിഡന്‍റിന്‍റെ പരമാവധി കാലാവധി മൂന്ന്​ വർഷമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School admission
News Summary - School admission can continue from the age of five
Next Story