Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജീവശാസ്​ത്ര വിഷയങ്ങളിൽ...

ജീവശാസ്​ത്ര വിഷയങ്ങളിൽ ഗവേഷണപഠനം, ജോയൻറ്​ ഗ്രാ​േജ്വറ്റ്​ എൻട്രൻസ്​ ഡിസംബർ 12ന്​

text_fields
bookmark_border
ജീവശാസ്​ത്ര വിഷയങ്ങളിൽ ഗവേഷണപഠനം, ജോയൻറ്​ ഗ്രാ​േജ്വറ്റ്​ എൻട്രൻസ്​ ഡിസംബർ 12ന്​
cancel

രാജ്യത്തെ 23 പ്രമുഖ സ്​ഥാപനങ്ങളിൽ ബയോളജിയിലും ഇൻറർഡിസിപ്ലിനറി ലൈഫ്​ സയൻസസ്​ വിഷയത്തിലും ഉന്നത വിദ്യാഭ്യാസ-ഗവേഷണ പഠനത്തിനായുള്ള ജോയൻറ്​ ഗ്രാ​േജ്വറ്റ്​ എൻട്രൻസ്​ എക്​സാമ​ിനേഷൻ (JGEEBILS) ഡിസംബർ 12 ഞായറാഴ്​ച ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെ ദേശീയതലത്തിൽ നടത്തും. കേരളത്തിൽ കൊച്ചിയും കോഴിക്കോടും പരീക്ഷകേന്ദ്രങ്ങളാണ്​. ഓൺലൈൻ അപേക്ഷസമർപ്പണത്തിനും യോഗ്യതമാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾക്കും http://univ.tifr.res.inൽ ബന്ധപ്പെടാം. അപേക്ഷഫീസ്​ പുരുഷന്മാർക്ക്​ 1200 രൂപ, വനിതകൾക്ക്​ 600 രൂപ. നെറ്റ്​ബാങ്കിങ്​/​െക്രഡിറ്റ്​/​െഡബിറ്റ്​ കാർഡ്​ മുഖാന്തരം ഓൺലൈനായി ഫീസ്​ അടക്കാം.

ജോയൻറ്​ ഗ്രാ​േജ്വറ്റ്​ എൻട്രൻസ്​ എക്​സാമിനേഷൻ ഇൻ ബയോളജി ആൻഡ്​ ഇൻറർഡിസിപ്ലിനറി ​ൈലഫ്​ സയൻസസിൽ യോഗ്യത നേടുന്നവർക്ക്​ ഇനി പറയുന്ന സ്​ഥാപനങ്ങളിലാണ്​ ഗവേഷണ പഠനാവസരം.

അഡ്വാൻസ്​ഡ്​ സെൻറർ ഫോർ ട്രീറ്റ്​മെൻറ്​, റിസർച്​​ ആൻഡ്​ എജുക്കേഷൻ ഇൻ കാൻസർ, ടാറ്റ മെമ്മോറിയൽ സെൻറർ നവിമുംബൈ, ബോസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ കൊൽക്കത്ത, സെൻറർ​ ഫോർ സെല്ലുലാർ ആൻഡ്​ മോളിക്യുലർ ബയോളജി, ഹൈദരാബാദ്​, സെ​ൻറർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിൻറിങ്​ ആൻഡ്​ ഡയഗ്​​നോസ്​റ്റിക്​സ്​ ഹൈദരാബാദ്​, സെൻറർ ഫോർ ഹ്യൂമെൻജനിറ്റിക്​സ്​ ബാംഗ്ലൂർ, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ എജ​ുക്കേഷൻ ആൻഡ്​ റിസർച്​​ (ഐസറുകൾ) -തിരുവനന്തപുരം, തിരുപ്പതി, പുണെ, കൊൽക്കത്ത, ബെർഹാംപുർ, അശോക്​ യൂനിവേഴ്​സിറ്റി, ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാത്തമാറ്റിക്കൽ സയൻസസ്​ ചെന്നൈ, ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ സ്​റ്റെം സെൽ സയൻസ്​ ആൻഡ്​ റീജനറേറ്റിവ്​ മെഡിസിൻ ബംഗളൂരു, മണിപ്പാൽ സ്​കൂൾ ഓഫ്​ ലൈഫ്​ സയൻസസ്​-മണിപ്പാൽ അക്കാദമി, നാഷനൽ ബ്രെയിൻ റിസർച്​​ സെൻറർ മനേശ്വർ, നാഷനൽ ഡെൻറൽ ഫോർ സെൽ സയൻസ്​, പുണെ, നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ബയോമെഡിക്കൽ ജനോമിക്​സ്​ കല്യാണി; നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇമ്യൂണോളജി ന്യൂഡൽഹി, നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ എജുക്കേഷൻ ആൻഡ്​ റിസർച്​​, ഭുവനേശ്വർ, സാഹ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ന്യൂക്ലിയർ ഫിസിക്​സ്​ കൊൽക്കത്ത, ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫണ്ട​െമൻറൽ റിസർച്​​, ഡിപ്പാർട്​​മെൻറ്​ ഓഫ്​ ബയോളജിക്കൽ സയൻസസ്​ മുംബൈ, നാഷനൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസ്​ ബംഗളൂരു, സെൻറർ ഫോർ ഇൻറർഡിസിപ്ലിനറി സയൻസസ്​ ഹൈദരാബാദ്​.

പിഎച്ച്​.ഡി ​പ്രോഗ്രാമിനു പുറമെ ടിഫറി​ന്‍റെ എല്ലാ കേന്ദ്രങ്ങളിലും ഐസറുകളിലും ബോസ്​ ഇൻസ്​റ്റിറ്റ്യൂട്ടിലും ഇൻറർഗ്രേറ്റഡ്​ എം.എസ്​സി, പിഎച്ച്​.ഡി കോഴ്​സുമുണ്ട്​. നാഷനൽ ബ്രെയിൻ റിസർച്​​ സെൻററിൽ എം.എസ്​സി കോഴ്​സും ബംഗളൂരു നാഷനൽ സെൻറർ ഫോർ ​ബയോളജിക്കൽ സയൻസസിൽ എം.എസ്​സി വൈൽഡ്​ലൈഫും ടിഫർ ഡിപ്പാർട്​മെൻറ്​ ഓഫ്​ ബയോളജിക്കൽ സയൻസസിൽ MSc-byresearch കോഴ്​സും ലഭ്യമാണ്​. പ്രവേശനത്തിനായി അതത്​ സ്​ഥാപനങ്ങളിലേക്ക്​ പ്രത്യേകം അപേക്ഷിക്കണം.

യോഗ്യത മാനദണ്ഡങ്ങളും സെലക്​ഷൻ നടപടികളും ഉൾപ്പെടെയുള്ള വിവരങ്ങൾ അതത്​ സ്​ഥാപനങ്ങളുടെ വെബ്​​സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entranceBiology
News Summary - Research in Biology, Joint Graduate Entrance December 12
Next Story