Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനത്തിൽ...

പ്ലസ്​ വൺ പ്രവേശനത്തിൽ റെക്കോഡ്​​ വർധന; വർധനയിൽ 79.28 ശതമാനവും മലബാറിൽ

text_fields
bookmark_border
Plus One
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ ഇ​ത്ത​വ​ണ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 30 ശ​ത​മാ​ന​വും ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​വും ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​യും 79 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു​മു​ള്ള പ്ര​വേ​ശ​ന​മാ​ണ്​ ഇ​ത്ത​വ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷം 385253 പേ​രാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ റെ​ഗു​ല​ർ പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 368282 കു​ട്ടി​ക​ളാ​ണ്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലാ​യി ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ 16971 കു​ട്ടി​ക​ളാ​ണ്​ അ​ധി​ക​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്ന​ത്. ഇ​തി​ന്​ മു​മ്പ്​ 2018ലാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ന​ട​ന്ന​ത്​; 3.78 ല​ക്ഷം പേ​ർ. പു​തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളും ബാ​ച്ചു​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​ത്ത​ര​വി​റ​ക്കി​യാ​ണ്​ ഇ​ത്ത​വ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ, ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ്​ നേ​ടി​യ​തോ​ടെ സീ​റ്റ്​ ക്ഷാ​മം പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ പ​ല​ത​വ​ണ ഉ​യ​ർ​ത്തി. ഒ​ടു​വി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​ത്ത​ര​വി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​റ​കോ​ട്ട്​ പോ​കു​ക​യും സീ​റ്റ്​ ക്ഷാ​മം ഏ​റെ​യു​ള്ള മ​ല​ബാ​റി​ൽ 79 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​ത്ത​വ​ണ അ​ധി​ക​മാ​യി പ്ര​വേ​ശ​നം നേ​ടി​യ 16971 പേ​രി​ൽ 13412 പേ​രും (79.28 ശ​ത​മാ​നം) പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ മ​ല​പ്പു​റ​ത്ത്​ ഇ​ത്ത​വ​ണ 5207 കു​ട്ടി​ക​ൾ​ക്ക്​ അ​ധി​ക​മാ​യി സ്കൂ​ൾ പ്ര​വേ​ശ​നം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ 3090 പേ​ർ​ക്കും അ​ധി​കം പ്ര​വേ​ശ​നം ല​ഭി​ച്ചു. ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സീ​റ്റ്​ ല​ഭി​ക്കാ​തെ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഓ​പ​ൺ സ്കൂ​ളി​ൽ പ്ര​വേ​ശ​നം തേ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ എ ​പ്ല​സ്​ വ​ർ​ധ​ന​യി​ൽ മ​റ്റ്​ ജി​ല്ല​ക​ളി​ൽ​കൂ​ടി സീ​റ്റ്​ ക്ഷാ​മം ഉ​യ​ർ​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന്​ നി​ല​പാ​ട്​ തി​രു​ത്തേ​ണ്ടി​വ​ന്നു.

മ​ല​ബാ​റി​ലെ പ്ല​സ്​ വ​ൺ സീ​റ്റ്​ ക്ഷാ​മം ശ​രി​വെ​ക്കു​ന്ന​ത്​ കൂ​ടി​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ. താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ സ്ഥി​ര​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലും ഈ ​ജി​ല്ല​ക​ളി​ൽ സീ​റ്റ്​ ക്ഷാ​മം തു​ട​ർ​ക്ക​ഥ​യാ​കും. അ​തേ​സ​മ​യം,​ മൊ​ത്തം വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ഉ​യ​ർ​ന്നെ​ങ്കി​ലും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി​ ജി​ല്ല​ക​ളി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇ​ത്ത​വ​ണ കു​റ​യു​ക​യാ​ണ്​ ചെ​യ്ത​ത്.

പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷം (2020-21), ഈ ​വ​ർ​ഷം (2021-22), വ​ർ​ധ​ന എ​ന്ന ക്ര​മ​ത്തി​ൽ: ​

  • തി​രു​വ​ന​ന്ത​പു​രം 31383, 33299, 1916
  • കൊ​ല്ലം 26247, 27330, 1083
  • പ​ത്ത​നം​തി​ട്ട 11933 , 11696, 237 പേ​ർ കു​റ​വ്
  • ആ​ല​പ്പു​ഴ 22540, 22757, 217
  • കോ​ട്ട​യം 21336, 20795, 541 പേ​ർ കു​റ​വ്
  • ഇ​ടു​ക്കി 11108, 10768, 340 പേ​ർ കു​റ​വ്
  • എ​റ​ണാ​കു​ളം 31561, 31791, 230
  • തൃ​ശൂ​ർ 32144 , 33348, 1204
  • പാ​ല​ക്കാ​ട് 30289, 32563, 2274
  • മ​ല​പ്പു​റം 56459, 61666, 5207
  • കോ​ഴി​ക്കോ​ട് 37190 , 40280, 3090
  • വ​യ​നാ​ട് 10162, 10471, 309
  • ക​ണ്ണൂ​ർ 30753, 32698, 1945
  • കാ​സ​ർ​കോ​ട് 15177, 15791, 614
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabarplus one admissionPlus One Admission 2021
News Summary - Record increase in Plus One admissions; 79.28 per cent of the increase is in Malabar
Next Story