Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.ബി.എസ് ഹിന്ദിയിലും പഠിക്കാം അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിൽ

text_fields
bookmark_border
Amith shah
cancel

ന്യൂഡൽഹി: മാതൃഭാഷകൾ പ്രോൽസാഹിപ്പിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി(എൻ.ഇ.പി 2020) ഇനി ഹിന്ദിയിലും എം.ബി.ബി.എസ് പഠിപ്പിക്കും. ഛത്തീസ്ഗഢിലെ അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിലെ ആദ്യ സെമസ്റ്റർ വിദ്യാർഥികളെയാണ് ഹിന്ദിയിൽ എം.ബി.ബി.എസ് പഠിപ്പിക്കുക.

ഗുജറാത്തിൽ സാ​ങ്കേതിക സർവകലാശാലക്ക് ശിലസ്ഥാപനം നടത്തവെയാണ് കേന്ദ്ര ആഭ്യന്തരമ​ന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. സാ​ങ്കേതിക കോഴ്സുകൾ മാതൃഭാഷയിൽ പഠിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അമിത് ഷാ പറഞ്ഞു. മാതൃഭാഷയിൽ പഠിപ്പിക്കുന്നതു മൂലം വിദ്യാർഥികൾക്ക് എളുപ്പം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു.

അതേസമയം, ഹിന്ദിയിൽ എം.ബി.ബി.എസ് പഠിപ്പിക്കുന്നത് അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിൽ മാത്രമായിരിക്കില്ല. ഭോപാലിലെ മാന്ധി മെഡിക്കൽ കോളജിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠിപ്പിക്കുമെന്ന് ഈ വർഷത്തെ റിപ്പബ്ലിക് പരിപാടിയിൽ, മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ ബാച്ചിലെ വിദ്യാർഥികൾക്കാണ് ഈ സൗകര്യം ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MBBS to be taught in hindi to 1st semester students at Atal bihari vajpayee vishwavidyalaya
Next Story