ആർമി റിക്രൂട്ട്മെൻറ്​ റാലി സെപ്റ്റംബർ 17 മുതൽ 28 വരെ നടക്കും

10:22 AM
26/08/2019

തൃശൂർ: ​പ്രളയ ദുരിതത്തെ തുടർന്ന്​ തൃശൂരിൽ നടക്കാനിരുന്ന ആർമി റിക്രൂട്ട്മ​െൻറ്​ റാലി സെപ്റ്റംബർ 17 മുതൽ 28 തീയതികളിലേക്ക് മാറ്റി വെച്ചതായി അറിയിപ്പ്​. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ നടത്താനിരുന്ന  റിക്രൂട്ട്മെന്റ് റാലിയാണ്​ നീട്ടിവെച്ചത്​.

പ്രധാനമായും വടക്കൻ ജില്ലകളിൽ നിന്നാണ് ആർമി റിക്രൂട്ട്മ​െൻറ്റ്​ റാലിക്കുള്ള ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്നത്. ആ പ്രദേശങ്ങളിൽ കഴിഞ്ഞ പ്രളയത്തിൽ ഒരുപാട് നാശ നഷ്ടങ്ങൾ സംഭവിക്കുകയും ഉദ്യോഗാർത്ഥികൾക്ക് എത്തിച്ചേരാനും തയാറെടുപ്പുകൾ നടത്താൻ കഴിയാതിരുന്നതിനാലുമാണ് റിക്രൂട്ട്മ​െൻറ്​ റാലി സെപ്റ്റംബർ 17 ലേക്ക് മാറ്റി വെച്ചത്. തൃശൂർ മണ്ണുത്തി വെറ്റിനറി കോളേജിൽ വെച്ചാണ് റാലി നടത്തുക. 

Loading...
COMMENTS