​കോഴിക്കോട്​ െഎ.​െഎ.എമ്മിൽ 13 ഒഴിവുകൾ

22:49 PM
10/08/2017
​കോഴിക്കോട്​ ​െഎ.​െഎ.എമ്മിൽ വിവിധ തസ്​തികകളിൽ 13 പുതിയ ഒഴിവുകളുണ്ട്​. ജൂനിയർ എൻജിനീയർ (സിവിൽ)^2, ജൂനിയർ എൻജിനീയർ (ഇലക്​ട്രിക്കൽ)^1, അസിസ്​റ്റൻറ്​^5, അക്കൗണ്ടൻറ്​^2, ചീഫ്​ പ​ർച്ചേസ്​ മാനേജർ^1, ചീഫ്​ മാനേജർ (എച്ച്​.ആർ)^1, ഇ.ആർ.പി അഡ്വൈസർ^1 എന്നിങ്ങ​നെയാണ്​ ഒഴിവുകൾ. 
ജൂനിയർ എൻജിനീയർ വിഭാഗത്തിൽ അതത്​ വിഷയങ്ങളിൽ ത്രിവത്സര ഡി​േപ്ലാമയും നിശ്ചിത ശമ്പളത്തിൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ്​ മിനിമം യോഗ്യത.  അസിസ്​റ്റൻറിന്​ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പരിജ്​ഞാനവും നിശ്ചിത ശമ്പളത്തിൽ ആറു വർഷത്തെ പ്രവൃത്തിപരിചയവുമാണ്​​ യോഗ്യത. 

അക്കൗണ്ടൻറിന്​ ബി.കോം/ബി.ബി.എ/ഇൻറർ സി.എ/​െഎ.സി.ഡബ്ല്യൂ.എ യോഗ്യതയും നിശ്ചിത ശമ്പളത്തിൽ ആറുവർഷത്തെ പ്രവൃത്തി പരിചയവും വേണം. 
ചീഫ്​ പർചേസ്​ മാനേജർക്ക്​ പോസ്​റ്റ​്​ ഗ്രാജ്വേറ്റ്​ ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ചീഫ്​ മാനേജർ (എച്ച്​.ആർ) തസ്​തികയിൽ അപേക്ഷിക്കുന്നവർക്ക്​ പോസ്​​റ്റ്​ ഗ്രാജ്വേറ്റ്​ ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവുമാണ്​ (ഇതിൽ അഞ്ചു വർഷം നിശ്ചിത ശമ്പളത്തിലാകണം) യോഗ്യത. ഇ.ആർ.പി അഡ്വൈസർക്ക്​ കമ്പ്യൂട്ടർ സയൻസ്​ ആൻഡ്​ എൻജിനീയറിങ്​​/​െഎ.ടി/എം.സി.എ ബിരുദമോ തത്തുല്യമോ. 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഒാൺലൈനായി സെപ്​റ്റംബർ എട്ടുവരെ അപേക്ഷിക്കാം. 
ഒാൺലൈൻ ​അപേക്ഷയുടെ പ്രിൻറൗട്ടും ആവ​ശ്യമായ രേഖകളുടെ പകർപ്പും Senior Administrative Officer (HR), Indian Institute of Management Kozhikode, IIM Kozhikode Campus PO, Kunnamangalam, Kozhikode, Kerala-_ 673570 എന്ന വിലാസത്തിൽ അ​യക്കണം. 
 
COMMENTS