Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആത്മവിശ്വാസം...

ആത്മവിശ്വാസം കൈവിട്ടില്ല; മഞ്ജുവിന് 553ാം റാങ്ക്

text_fields
bookmark_border
manju chandran
cancel

മൂന്നു തവണ നഷ്​ടമായെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. നാലാം തവണ നേടിയെടുത്തു. സിവിൽ സർവിസ്​ പരീക്ഷയിൽ 553ാം റാങ്ക് കരസ്ഥമാക്കി കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രൻ നാടി​​െൻറ അഭിമാനമായി. ഹോം ഗാർഡായ കാട്ടിക്കുളം ഓലിയോട് അറക്കൽ രാമചന്ദ്ര ​െൻറയും പത്മയുടെയും മകളാണ്. തിരുവനന്തപുരം നിയോ, എലൈറ്റ് എന്നിവിടങ്ങളിലാണ് മഞ്ജു പരിശീലനം നടത്തിയത്.

രണ്ടു തവണ എത്തിപ്പിടിക്കാനായില്ല. മൂന്നാം വർഷം പരീക്ഷയിൽ പാസായെങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു. വിജയം നേടുക എന്ന ഉറച്ച ലക്ഷ്യബോധത്തോടെ കഠിന പ്രയത്നം നടത്തിയതി​​െൻറ ഫലമായാണ് യോഗ്യത നേടിയത്. മനസ്സിൽ ഐ.എ.എസ്​ എന്ന ലക്ഷ്യം മാത്രമാണ്. അതിനാൽ, വീണ്ടും ശ്രമം തുടരാൻ തന്നെയാണ് തീരുമാനം.

മാനന്തവാടി എൽ.എഫ്.യു.പി സ്​കൂളിൽ ഒന്നാം ക്ലാസ്​ മുതൽ ഏഴാം ക്ലാസ്​ വരെ പഠനം നടത്തിയ മഞ്ജു എട്ടു മുതൽ പത്തുവരെ അമൃത ഇംഗ്ലീഷ് മീഡിയം സ്​കൂളിലാണ് പഠനിച്ചത്. ദ്വാരക സേക്രഡ്​ ഹാർട്ട്​ ഹയർ സെക്കൻഡറി സ്​കൂളിൽനിന്ന്​ പ്ലസ്​ ടു സയൻസ്​ വിഷയത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.

പാലക്കാട് എൻ.എസ്​.എസ്​ എൻജിനീയറിങ് കോളജിൽനിന്ന്​ ഇലക്ട്രാേണിക്സ്​ ആൻഡ്​ കമ്യൂണിക്കേഷനിൽ വിജയം നേടി. പിന്നാലെയാണ് തിരുവനന്തപുരത്ത് സിവിൽ സർവിസ്​ പരിശീലനത്തിന് ചേർന്നത്.

ഒടുവിൽ വിജയം നേടുകയും ചെയ്തു. മനുചന്ദ്രൻ ഏക സഹോദരനാണ്.703360

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education NewsCivil service 2020hassan usaid
Next Story