Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകോച്ചിങ്ങില്ലാതെ പഠനം;...

കോച്ചിങ്ങില്ലാതെ പഠനം; ആദ്യ തവണ മെയിൻസ് കടന്നില്ല; രണ്ടാം തവണ 12ാം റാങ്കുമായി മിന്നുംജയം -തേജസ്വി റാണ ഐ.എ.എസിന്റെ വിജയ രഹസ്യം അറിയാം

text_fields
bookmark_border
Tejasvi Rana IAS
cancel

യുവാക്കളുടെ സ്വപ്നമാണ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടുക എന്നത്. മേയ് 28 നാണ് ഇത്തവണ യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ. അതിനായുള്ള ഒരുക്കത്തിലാകും അപേക്ഷകരെല്ലാം. അതിനിടക്ക് വിജയപഥത്തിൽ മുമ്പേ നടന്നവരുടെ പഠന രഹസ്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രണ്ടാമത്തെ ശ്രമത്തിലാണ് തേജസ്വി റാണ യു.പി.എസ്.സി പരീക്ഷയിൽ 12ാം റാങ്ക് നേടിയത്. ഐ.ഐ.ടി കാൺപൂരിലെ അലുമ്നിയായ തേജസ്വി പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് ഉന്നത വിജയം കൈപ്പിടിയിലൊതുക്കിയത്. 2015ലാണ് തേജസ്വി ആദ്യമായി യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ എഴുതിയത്.

പ്രിലിമിനറി പാസായെങ്കിലും മെയിൻ പരീക്ഷയിൽ തോറ്റു. എന്നാൽ പരാജയത്തിൽ നിന്ന് കരുത്തുൾക്കൊണ്ട് മുന്നേറാനായിരുന്നു തീരുമാനം. 2016ൽ ഒരിക്കൽ കൂടി പരീക്ഷയെഴുതി. ഇത്തവണ വിജയം കൂടെ വന്നു. ഹരിയാനയിലെ കുരുക്ഷേത്രക്കാരിയാണ് തേജസ്വി റാണ. കുട്ടിക്കാലം മുതൽ എൻജിനീയറാവുകയായിരുന്നു സ്വപ്നം. 12ാം ക്ലാസ് വിജയിച്ചതോടെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതി. പിന്നീട് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയും. ഉന്നത വിജയത്തോടെ ഐ.ഐ.ടി കാൺപൂരിലെത്തി. ​ഐ.​ഐ.ടി വിദ്യാർഥിയായിരിക്കെയാണ് തേജസ്വി യു.പി.എസ്.സി സി.എസ്.ഇ പരീക്ഷക്ക് തയാറെടുക്കുന്നത്.ഐ.പി.എസ് ഓഫിസറായ അഭിഷേക് ഗുപ്തയെ വിവാഹം കഴിച്ചതോടെ തേജസ്വി രാജസ്ഥാനിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പശ്ചിമ ബംഗാളിലെ കലിംപോങിലെത്തി.

കോച്ചിങ്ങില്ലാതെ എങ്ങനെ പഠിക്കാം?

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിന്റെ പേരിൽ മാത്രമല്ല, കോച്ചിങ്ങില്ലാതെ യുവാക്കൾ സ്വപ്നം കാണുന്ന നേട്ടം സ്വന്തമാക്കിയതാണ് വാർത്താ താരമാക്കിയത്. ആദ്യമായി യു.പി.എസ്.സി സിലബസ് നന്നായി പഠിച്ചു. പിന്നീട് ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകൾ സംഘടിപ്പിച്ചു. അടിസ്ഥാന കാര്യങ്ങളെല്ലാം പഠിച്ചുവെന്ന് ആത്മവിശ്വാസമായപ്പോൾ, ഓപ്ഷണൽ വിഷയത്തെ കുറിച്ച് ചിന്തിച്ചു. നിരന്തരം പരീക്ഷകൾ എഴുതി പരിശീലിച്ചു. മോക് ടെസ്റ്റുകൾ നടത്തി. എൻ.സി.ഇ.ആർ.ടി പുസ്‍തകങ്ങൾക്കൊപ്പം ഇന്റർനെറ്റും ഉപയോഗപ്പെടുത്തി. യു.പി.എസ്.സി പരീക്ഷകൾക്ക് തയാറെടുക്കുമ്പോൾ ജീവിതം അതിനായി മാറ്റിവെക്കണമെന്ന് തേജസ്വി പറയുന്നു. I

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceachievements
News Summary - AS Tejasvi Rana from IIT Kanpur cracked UPSC with AIR 12 in second attempt without coaching
Next Story