സെൻസെക്സ് കുതിച്ചു; ഒാഹരി വിപണി സർവകാല റെക്കോഡിൽ

10:14 AM
12/07/2018
sensex

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ ഒാഹരി വിപണി സർവകാല റെക്കോഡിൽ. മുംബൈ സൂചിക സെൻസെക്സ് 200 പോയിന്‍റ് ഉയർന്ന് 36,477 പോയിന്‍റിലും ദേശീയ സൂചിക നിഫ്റ്റി 11,000 പോയിന്‍റിലും എത്തി. 212.35 പോയിന്‍റ് ഉയർന്ന് സെൻസെക്സ്  36,478.78 പോയിന്‍റിലും നിഫ്റ്റി 64.15 പോയിന്‍റ് ഉയർന്ന് 11,012.45 പോയിന്‍റിലുമാണ് വ്യാപാരം.  

സെൻസെക്സിൽ 30ലധികം കമ്പനികളും നിഫ്റ്റിയിൽ 50ലധികം കമ്പനികളും നേട്ടം കൈവരിച്ചു. ഏഷ്യൻ പെയിന്‍റ്സ്, റിലയൻസ്, കൊടക് ബാങ്ക്, എസ്.ബി.ഐ.എൻ, കോൾ ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ കമ്പനികളുടെ ഒാഹരികൾ ലാഭത്തിലാണ്. ടി.സി.എസ്, ഐ.ടി.സി, മഹീന്ദ്ര ആൻഡ് മഹിന്ദ്ര, ഒ.എൻ.ജി.സി എന്നീ കമ്പനികളുടെ ഒാഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

രാജ്യാന്തര വിപണിയിലെ ഉയർച്ചയാണ് ഇന്ത്യൻ വിപണിയിൽ കുതിപ്പിന് വഴിവെച്ചത്. 26.31 പോയിന്‍റ് ഉയർന്നാണ് ബുധനാഴ്ച മുംബൈ ഒാഹരി വിപണിയിൽ വ്യാപാരം അവസാനിച്ചത്. സെൻസെക്സ് 36,265.93ഉം നിഫ്റ്റി 10,948.30ഉം പോയിന്‍റിലായിരുന്നു.

Loading...
COMMENTS