Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഅവരെ മനുഷ്യരെ പോലെ...

അവരെ മനുഷ്യരെ പോലെ പരിഗണിക്കു; ഐ.ടി മേഖലയിലെ തൊഴിൽ ചൂഷണത്തിനെതിരെ ഇൻഫോസിസ് മുൻ ഡയറക്ടർ

text_fields
bookmark_border
അവരെ മനുഷ്യരെ പോലെ പരിഗണിക്കു; ഐ.ടി മേഖലയിലെ തൊഴിൽ ചൂഷണത്തിനെതിരെ ഇൻഫോസിസ് മുൻ ഡയറക്ടർ
cancel

ന്യൂഡൽഹി: ഇന്ത്യൻ ഐ.ടി മേഖലയിൽ പുതുമുഖ ജീവനക്കാരെ ചൂഷണം ചെയ്യുകയാണെന്ന പ്രസ്താവനയുമായി മുൻ ഡയറക്ടർ മോഹൻദാസ് പൈ. കഴിഞ്ഞ 10 വർഷമായി ഐ.ടി മേഖലയിൽ ഇതാണ് നടക്കുന്നതെന്ന് ആരിൻ കാപ്പിറ്റൽ ചെയർമാനുമായ പൈ പറഞ്ഞു. രൂപയുടെ മൂല്യമിടിഞ്ഞതിനാൽ വലിയ ലാഭമാണ് ഐ.ടി കമ്പനികൾ ഉണ്ടാക്കുന്നത്. നേരത്തെ ഉണ്ടാക്കിയതിലും 14 ശതമാനം അധികമാണ് ഇപ്പോഴത്തെ കമ്പനികളുടെ വരുമാനം.

നല്ല വരുമാനമുണ്ടാവുമ്പോൾ കമ്പനിയിലെ ഉന്നത പദവിയിലുള്ള ജീവനക്കാർക്ക് അവർ ശമ്പള വർധനവ് നൽകുന്നു. എന്നാൽ, പുതുമുഖക്കാരെ ശമ്പളവർധനവിൽ നിന്നും അവഗണിക്കുകയാ​ണ് പതിവെന്ന് അദ്ദേഹം ആരോപിച്ചു. സി.എക്സ്.ഒ പോലുള്ള പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഐ.ടി കമ്പനികൾ സാധാരണയായി ഉയർന്ന ശമ്പളം നൽകാറുണ്ട്. എന്നാൽ, താഴെക്കിടയിലുള്ളവരെ കമ്പനികൾ അവഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

എച്ച്.സി.എൽ സി.ഇ.ഒ സി.വിജയകുമാർ പ്രതിവർഷം 123 കോടിയാണ് ശമ്പളമായി വാങ്ങുന്നത്. ഇൻഫോസിസ് സി.ഇ.ഒ സലീൽ പരേഖിന്റെ പ്രതിവർഷ ശമ്പളം 88 ശതമാനം ഉയർത്തി 79 കോടിയാക്കിയിരുന്നു. വിപ്രോ സി.ഇ.ഒയും ശമ്പളമായി 79.8 കോടി ശമ്പളമായി വാങ്ങുന്നുണ്ട്. ഇതിനിടെയാണ് മോഹൻദാസ് പൈയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്

കഴിഞ്ഞ പത്ത് വർഷമായി പുതുമുഖക്കാരെ ഐ.ടി വ്യവസായ മേഖല ചൂഷണം ചെയ്യുകയാണ്. 2008-09 കാലയളവിൽ നൽകിയിരുന്ന 3.5-3.8 ലക്ഷം രൂപ തന്നെയാണ് പുതുമുഖങ്ങൾക്ക് കമ്പനികൾ ഇപ്പോഴും ശമ്പളമായി നൽകുന്നത്. ഇക്കാര്യത്തിൽ സീനിയർ പോസ്റ്റിലുള്ള ഉദ്യോഗസ്ഥരാണ് വിട്ടുവീഴ്ചക്ക് തയാറാവേണ്ടത്. ജൂനിയേഴ്സ് കുറഞ്ഞ ശമ്പളം വാങ്ങുമ്പോൾ സീനിയേഴ്സിന് എങ്ങനെയാണ് ഉയർന്ന ശമ്പളം വാങ്ങാൻ സാധിക്കുന്നതെന്നും മോഹൻദാസ് പൈ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sectorMohandas Pai
News Summary - 'Treat them like humans, not midgets': Ex-Infosys director Mohandas Pai lashes out at IT sector
Next Story