Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightസമ​യക്രമത്തിൽ കണിശത...

സമ​യക്രമത്തിൽ കണിശത പുലർത്തും, ഭക്ഷണത്തി​ന്‍റെ മെനുവും മാറും; എയർ ഇന്ത്യയെ അടിമുടി പരിഷ്​കരിക്കാൻ ടാറ്റ

text_fields
bookmark_border
സമ​യക്രമത്തിൽ കണിശത പുലർത്തും, ഭക്ഷണത്തി​ന്‍റെ മെനുവും മാറും; എയർ ഇന്ത്യയെ അടിമുടി പരിഷ്​കരിക്കാൻ ടാറ്റ
cancel

ന്യൂഡൽഹി: എയർ ഇന്ത്യയെ അടിമുടി പരിഷ്​കരിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്​​. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയെ വ്യാഴാഴ്​ച ഔദ്യോഗികമായി ഏറ്റെടുക്കാൻ ഒരുങ്ങുന്നതിന്​ മുമ്പാണ്​ എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച്​ ടാറ്റ ഗ്രൂപ്പ്​ സൂചനകൾ നൽകുന്നത്​.

ടാറ്റ ഗ്രൂപ്പ്​ എയർ ഇന്ത്യയെ ഏറ്റെടുത്താൽ സമയക്രമത്തിലെ കണിശതയായിരിക്കും ആദ്യം കൊണ്ടു വരിക. നിലവിൽ എയർ ഇന്ത്യ ഏറ്റവും കൂടുതൽ പഴികേൾക്കുന്നത്​ സമയക്രമത്തിലെ കണിശതയില്ലായ്​മക്കാണ്​​. ടാറ്റ ഗ്രൂപ്പ്​ ഏറ്റെടുത്തതിന്​ ശേഷം എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻഎത്തുന്നവർക്ക്​ രത്തൻ ടാറ്റയുടെ പ്രത്യേക സന്ദേശവുമുണ്ടാകും. വ്യാഴാഴ്​ച മുതൽ തന്നെ പല സർവീസുകളിൽ ഭക്ഷണത്തി​െൻറ മെനു മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്​.

ഫ്രണ്ട്​ലൈൻ സ്​റ്റാഫിനുള്ള നിർദേശങ്ങൾ എന്ന പേരിലാവും മാറ്റങ്ങൾക്ക്​ തുടക്കമിടുക. ഇതുമായി ബന്ധപ്പെട്ട്​ കാബിൻ ക്രൂ അംഗങ്ങൾക്ക്​ ടാറ്റ മെയിൽ അയച്ചിരുന്നു. ഇന്ന്​ രാത്രി മുതൽ ​പൊതുമേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്ക്​ എയർ ഇന്ത്യ മാറുകയാണ്​. അടുത്ത ഏഴ്​ ദിവസം വ​ളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​. വലിയ മാറ്റങ്ങൾ നമ്മുടെ സമീപനത്തിൽ ഉണ്ടാവണമെന്നാണ്​ മെയിലിലെ ഉള്ളടക്കം.

ആദ്യഘട്ടത്തിൽ ഡൽഹി-മുംബൈ റൂട്ടിലും പിന്നീട്​ ഗൾഫ്​ സെക്​ടറിലുമാവും മാറ്റങ്ങൾക്ക്​ തുടക്കമിടുക. പിന്നീട്​ യു.എസ്​, യു.കെ വിമാനങ്ങളിലും പുതിയ പരിഷ്​കാരങ്ങൾ നടപ്പിലാക്കും. അതേസമയം, വിമാനങ്ങളുടെ അപ്​ഗ്രഡേഷൻ ഉൾപ്പടെയുള്ളവ അടിയന്തരമായി ടാറ്റ ഗ്രൂപ്പ്​ നടപ്പിലാക്കില്ലെന്നാണ്​ സൂചന.

എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന്​ മുമ്പ്​ ടാറ്റ സൺസ്​ ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തിയേക്കുമെന്ന്​ റിപ്പോർട്ടുകളുണ്ട്​. ഇതിന്​ പിന്നാലെ എയർ ഇന്ത്യയുടെ ബോർഡിൽ സർക്കാർ നോമിനികൾക്ക്​ പകരം ടാറ്റ ഗ്രൂപ്പ്​ നിർദേശിക്കുന്ന ആളുകൾ വരു​മെന്നാണ്​ വാർത്തകൾ. ​

നേരത്തെ എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തി​െൻറ ഭാഗമായി കേന്ദ്രസർക്കാർ കമ്പനിയുടെ മുഴുവൻ ഓഹരികളും ടാറ്റ ഗ്രൂപ്പിന്​ വിൽക്കുകയായിരുന്നു. 18,000 കോടിയുടെ ഇടപാടാണ്​ കേന്ദ്രസർക്കാറും ടാറ്റയും തമ്മിൽ നടത്തിയത്​. എയർ ഇന്ത്യ എക്​സ്​പ്രസി​െൻറ ഓഹരികളും എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട്​ ഹാൻഡലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സിലെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന്​ നൽകിയിരുന്നു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata groupair india
News Summary - The new Air India: What changes first when Tatas take back
Next Story